Header 1 = sarovaram
Above Pot

ദേശീയപാത കുതിരാനിൽ റോഡ് ഇടിഞ്ഞു താഴ്ന്നു

തൃശൂർ- ദേശീയപാത കുതിരാനിൽ റോഡ് ഇടിഞ്ഞു താഴ്ന്നു . കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിയ ഭാഗത്ത് മൂന്ന് അടിയോളം ആഴത്തിലാണ് ഇടിഞ്ഞു താഴ്ന്നത്. പീച്ചി പോലീസിന്റെ നേതൃത്വത്തിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി കെ. രാജന്റെയും ടി.എൻ പ്രതാപൻ എം.പിയുടെയും സാനിദ്ധ്യത്തിൽ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിച്ചിരുന്നു.

Astrologer

കരാറുകരുടെ ചിലവിൽ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചു നീക്കി പുനർ നിർമ്മിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് വിളളലുണ്ടായ ഭാഗം മൂന്നടിയോളം ഇടിഞ്ഞു താഴ്ന്നത്. നിലവിൽ ഒറ്റ വരിയിലൂടെ വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്. ഭൂമി ഇടിഞ്ഞു താഴ്ന്നതോടെ പ്രദേശത്ത് വൻ അപകട സാധ്യതയായെന്ന് യാത്രക്കാർ ഭയപ്പെടുന്നു. പ്രധാന റോഡിൻറെ വശം ഇടിഞ്ഞു സർവീസ് റോഡിലേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ഭയക്കുന്നു

.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിലവിലെ റോഡ് നിര്‍മാണത്തിലെ അപാകം സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സമര്‍പ്പിച്ച സംയുക്ത റിപ്പോര്‍ട്ടില്‍ പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതൽ സാധൂകരിക്കുന്നതാണ് സംഭവങ്ങൾ. അധികൃതരുടെ അനാസ്ഥയിൽ ദുരന്തമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ

Vadasheri Footer