
കുറി നടത്തിത്തീർക്കാതെ മുങ്ങി,5.95 ലക്ഷവും പലിശയും നൽകുവാൻ വിധി.

ചാവക്കാട്: കുറി നടത്തിത്തീർക്കാതെ മുങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഷംസുദീൻ.കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരുള്ള പ്രവാസി സിൻ്റിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്.

പതിനായിരം രൂപ തവണസംഖ്യ വരുന്ന അറുപത് തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിച്ചിരുന്നു.എന്നാൽ അപ്രകാരം സംഖ്യ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.
ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 570000 രൂപയും 2022 ഫെബ്രുവരി 9 മുതൽ 9 % പലിശയും നഷ്ടവും ചിലവുമായി 25000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വ
