Post Header (woking) vadesheri

കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ.

Above Post Pazhidam (working)

കുന്നംകുളം : നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ . പട്ടാമ്പി റോഡില്‍ നിന്ന് ഭാവന തിയ്യറ്ററിലേക്ക് പോകുന്ന വഴിയിലെ മാസ്റ്റര്‍ കീ സൊലൂഷന്‍ എന്ന ഇന്റീരിയര്‍ സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. കുന്നംകുളം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും 2 യൂണിറ്റ് ഫയര്‍എഞ്ചിന്‍ എത്തിയാണ് തീ അണച്ചത്.

Arya bhavan inner

ഇതിനിടെ ചെറിയ തോതില്‍ ഉണ്ടായിരുന്ന തീ പെട്ടന്ന് ആളിപടര്‍ന്നത് വീണ്ടും ആശങ്കയുണ്ടാക്കി. എന്നാല്‍ അഗ്‌നി രക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ അണക്കുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Second Paragraph  Sarovaram(working)