Above Pot

കുന്നംകുളം സ്വദേശി മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍.

കുന്നംകുളം : കാണിപ്പയ്യൂര്‍ സ്വദേശിയെ മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 31 വയസുള്ള ശ്രീജേഷ് സോമനാണ്(31 ) മരിച്ചത്. പഴയ മൂന്നാര്‍ തിയറ്റര്‍ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജേഷ് ഏറെക്കാലം വിദേശത്തായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ശ്രീജേഷ് എറണാംകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഈ മാസം 14 ന് നാട്ടിലെത്തിയ ശേഷമാണ് ശ്രീജേഷ് മൂന്നാറിലേക്ക് പോയത്. 14 ദിവസമായി മൂന്നാറിലെ വിവിധ മേഖലകളില്‍ യാത്ര ചെയ്ത ശ്രീജേഷ് വ്യാഴാഴ്ച്ച വൈകീട്ട് കോട്ടേജില്‍ തിരിച്ചെത്തി. പിന്നീട് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കോട്ടേജിന്റെ മൂന്നാം നിലയിലെ വാട്ടര്‍ ടാങ്കിന്റ സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ് ശ്രീജേഷ്. മൂന്നാറിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

First Paragraph  728-90