കുന്നംകുളം പാറേമ്പാടത്ത് വന്‍ അഗ്‌നിബാധ ,നിരവധി തെങ്ങുകളും ഫല വൃക്ഷങ്ങളും കത്തി നശിച്ചു
കുന്നംകുളം : കുന്നംകുളം പാറേമ്പാടത്ത് വന്‍ അഗ്‌നിബാധ.സ്വകാര്യ വ്യക്തികളുടെ ഏക്കര്‍ കണക്കിന് സ്ഥലത്ത് തീ കത്തിപ്പടര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അഗ്‌നിബാധയുണ്ടായത്. മേഖലയിലെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് അഗ്‌നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് കുന്നംകുളത്തു നിന്നും ഗുരുവായൂരില്‍ നിന്നുമുള്ള അഗ്‌നിരക്ഷാസേനാ സംഘമെത്തി തീ അണച്ചു.
ഗുരുവായൂരില്‍ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്‌നി രക്ഷാ സേനാ സംഘവും കുന്നംകുളത്ത് നിന്നുള്ള ഒരു യൂണിറ്റ് അഗ്‌നിരക്ഷാസേന സംഘവുമാണ് തീയണച്ചത്. പാടത്ത് ഉണക്കപ്പുല്ലുകള്‍ക്ക് തീപിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തീപടരുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പറമ്പിലുണ്ടായിരുന്ന തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും തീപിടിച്ചു.
കുന്നംകുളം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് കുമാര്‍ ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ആദര്‍ശ്, ഗോഡ്‌സണ്‍, ഔസേപ്പ്, ഗുരുവായൂരില്‍ നിന്നുള്ള അഗ്‌നി രക്ഷസേന ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ റോയ് തോമസ്, ഷിബു, ലൈജു, സഞ്ജയ്,സനല്‍, സുരേഷ് കുമാര്‍, വില്‍സണ്‍, കുന്നംകുളം അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍, സന്ദീപ്, ജിബിന്‍,അക്ഷയ്എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.