Header 1 vadesheri (working)

കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണംനടത്തി

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രം, തൃശൂർ വടക്കേമഠം ബ്രഹ്മസ്വം വേദഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡോ.സി. കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)

ദേവസ്വം വേദ-സംസ്കാരപഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി.ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം ചിത്രശാലാ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.സി.എം. നീലകണ്ഠൻ അധ്യക്ഷനായിരുന്നു. മുല്ലമംഗലം നാരായണൻ വേദ പ്രാർത്ഥന ചൊല്ലി. ഡോ. പാഴൂർ ദാമോദരൻ സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.