Header 1 vadesheri (working)

കുണ്ടറ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം നടന്നു.

Above Post Pazhidam (working)

കൊല്ലം: ഗ്രാമീണ മേഖലയിൽ കളി സ്ഥലങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കുണ്ടറ പഞ്ചായത്ത് മൂന്നാം വാർഡ് മുക്കൂട് മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തിൽ ഒരു സ്റ്റേഡിയം എന്നതിലുപരി വാർഡ് തലത്തിൽ സ്ഥലങ്ങൾ ഉണ്ടെങ്കിൽ ചെറിയ സ്റ്റേഡിയങ്ങളും സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

First Paragraph Rugmini Regency (working)

പിസി വിഷ്ണുനാഥ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി ബാൾഡ് വിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, വൈ പ്രസിഡന്റ് ആർ ഓമനക്കുട്ടൻ പിള്ള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി വിനോദ്, രാഷ്ട്രീയപാർട്ടി നേതാക്കളായ ജി വിനോദ് കുമാർ, എസ് എൽ സജികുമാർ, ആർ സേതുനാഥ്, പഞ്ചായത്ത് അസി സെക്രട്ടറി ഷൈനി എന്നിവർ സംസാരിച്ചു. പിസി വിഷ്ണുനാഥ് എംഎൽഎയുടെ ശ്രമഫലമായി 2024 – 25 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ വകയിരുത്തിയാണ് ഗ്രൗണ്ട് നവീകരിക്കുന്നത്.

Second Paragraph  Amabdi Hadicrafts (working)