
കുണ്ടറ സി പി ഐ യിൽ കൂട്ട രാജി

കൊല്ലം: കുണ്ടറ മണ്ഡലത്തിൽ സി പി ഐ യിലെ ഒരു വിഭാഗം പ്രവർത്തകർ രാജിവച്ചു. കുണ്ടറ മണ്ഡലത്തിലെ സമ്മേളനത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചത്. മണ്ഡലത്തിലെ 60 നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചത്.

കുണ്ടറ മണ്ഡലം സമ്മേളനത്തിലെ തർക്കത്തിൽ ഏകപക്ഷീയമായെടുത്ത നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ രാജി.നേതാക്കളും പ്രവർത്തകരും തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് എത്തിയാണ് രാജിക്കത്ത് കൈമാറിയത്.22 അംഗ കുണ്ടറ മണ്ഡലം കമ്മിറ്റിയിലെ 11 അംഗങ്ങളും മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള 6 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ 3 പേരും 24 ലോക്കൽ കമ്മിറ്റി അംഗങ്ങളും 56 ബ്രാഞ്ച് സെക്രട്ടറിമാരിൽ 22 പേരുമാണ് രാജിവച്ചത്.പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണ് രാജിവച്ചത്.