Post Header (woking) vadesheri

മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർക്ക് ജീവൻ നഷ്ടമായി , 70 പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

ന്യൂഡല്‍ഹി: മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു.

Ambiswami restaurant

അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം വ്യാപൃതരാണ്, സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു.

നരേന്ദ്രമോദി നാലുതവണ യോഗിയെ വിളിച്ചു; അടിയന്തര നടപടിക്ക് നിര്‍ദേശം; അമൃത് സ്നാനം വീണ്ടും തുടങ്ങി

Second Paragraph  Rugmini (working)

അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുപ്പത് സ്ത്രീകൾ അടക്കം 70 പേർക്ക് പരിക്കേറ്റു . ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. തിക്കിലും തിരിക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്.

അതേസമയം, ബാരിക്കേഡ് മറികടക്കാന്‍ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു. കുംഭമേളയില്‍ പങ്കെടുക്കന്ന ഭക്തര്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും അദ്ദേഹം പറഞ്ഞു. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നീക്കങ്ങളില്‍ അഭിപ്രായം തേടി ആഖാഡ പ്രതിനിധികളുമായി യോഗി ചര്‍ച്ച നടത്തി. അതിന് പിന്നാലെ അമൃതസ്നാനം പുനഃരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭക്തര്‍ ദയവായി അടുത്തുള്ള ഘാട്ടുകളില്‍ പുണ്യസ്നാനം ചെയ്യണമെന്നും ഭരണകൂടം നില്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും യോഗി പറഞ്ഞു.

Third paragraph

മൗനി അമാവാസിയിലെ അമൃത് സ്‌നാന്‍ മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന അപൂര്‍വ ആകാശ വിന്യാസം കൂടി സംഭവിക്കുന്നതിനാല്‍ ചടങ്ങിന് ഭക്തര്‍ക്കിടയില്‍ വലിയ ആത്മീയ പ്രാധാന്യമുണ്ട്. ‘സന്യാസി, ബൈരാഗി, ഉദസീന്‍’ എന്നീ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ട അഖാരകരുടെ സംഘം ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തില്‍ ഗംഗയില്‍ സ്‌നാനം നടത്തുന്നതാണ് ചടങ്ങ്.

അപകടത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കുംഭമേളയില്‍ ഹെലികോപ്റ്റര്‍ വഴി നിരീക്ഷണം ശക്തമാക്കണമെന്ന് യുപി മുന്‍മുഖ്യമന്ത്രി യോഗി അഖിലേഷ് യാദവ് പറഞ്ഞു. അപകടത്തില്‍ അതീവദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കുഭമേളയുടെ നടത്തിപ്പിന് വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്. യുപി സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണം. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സുകള്‍ വിന്യസിക്കണമെന്നും മരിച്ചവരെ തിരിച്ചറിഞ്ഞ ശേഷം മൃതദേഹം അവരുടെ ബന്ധുക്കള്‍ക്ക് തിരികെ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. അപകടം ഉണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.