
കുംഭ മേള, ഇത് വരെ സ്നാനം ചെയ്തത് 63.36 കോടി ഭക്തർ
പ്രയാഗ് രാജ്: ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനമായി മാറിയ പ്രയാഗ് രാജിലെ കുംഭമേളക്ക് ശിവരാത്രി ദിനത്തോടെ സമാപിക്കും . ഫെബ്രുവരി 12,ന് മാഗി പൂർണിമ ദിനത്തിലെ സ്നാനം കഴിഞ്ഞതോടെ ഭൂരിപക്ഷം അഘോരികളും നാഗ സന്യാസിമാരും കാശിലേക്ക് മടങ്ങി , ബാക്കി ഉള്ളവർ ചൊവ്വാഴ്ച വൈകീട്ടോടെ കാശിലേക്ക് മടങ്ങി . സന്യാസിമാരുടെ ശിവരാത്രി ചടങ്ങുകൾ കാശിയിലാണ് നടക്കുക .മഹാ കുംഭ ത്തിൽ കുളിച്ച ആകെ ഭക്തരുടെ എണ്ണം ഇത് വരെ 63.36 കോടി കവിഞ്ഞു ചൊവ്വാഴ്ച രാത്രി 8 മണിവരെ 1.24 കോടി ജനങ്ങൾ ത്രിവേണിയിൽ സ്നാനം ചെയ്തതായി ഉത്തര് പ്രദേശ് ഇന് ഫര് മേഷന് ഡിപ്പാര് ട്ട് മെൻ്റിൻ്റെ അറിയിപ്പിൽ പറഞ്ഞു.

ദശ കോടികണക്കിന് ഭക്തർ കുംഭമേളക്ക് എത്തുമെന്ന് കണക്കാക്കി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ മികവ് കാട്ടി . അതിന് പുറമെ ഭക്തി ടൂറിസത്തെ ആഗോളമായി മാർക്കറ്റ് ചെയ്യുന്നതിലും യു പി സർക്കാർ വിജയിച്ചു .ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളും അവിടെ തങ്ങളുടെ സംസ്ഥാനത്തെ മാർക്കറ്റ് ചെയ്യാൻ സ്റ്റാളുകൾ സ്ഥാപിച്ചങ്കിലും ഭക്തി ടൂറിസത്തിൽ താല്പര്യമില്ലാത്ത കേരളം മുഖം തിരിച്ചു നിന്നതായി ജൂന അഗാഡയിൽ മഹാ മണ്ഡലേശ്വർ ആയ സ്വാമി ആനന്ദവനം ആരോപിച്ചു. ചാലക്കുടി സ്വദേശിയും മുൻ എസ് എഫ് ഐ പ്രവർത്തനും കൊച്ചിയിൽ മാധ്യമ പ്രവർത്തകനും ആയിരുന്ന സ്വാമി ആനന്ദ വനം മുൻപ് നടന്ന മറ്റൊരു കുംഭ മേളയിൽ വെച്ചാണ് സന്യാസ ദീക്ഷ സ്വീകരിച്ചത് . സ്വാമി ആനന്ദ വനത്തിന്റെ അഗാഡ ,മാതാ അമൃതാനന്ദമയി ആശ്രമ അഗാഡ തുടങ്ങിയ സ്ഥലങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ഭക്തർക്ക് താമസ സൗകര്യം ലഭിച്ചിരുന്നത് ,എല്ലാ അഗാഡകളിലും ഭക്ഷണം സൗജന്യമാണ്.
ഗംഗ തീരത്ത് 50 കിലോ മീറ്റർ ദൂരത്തിൽ ഒരു താൽക്കാലിക ടൗൺ ഷിപ് ആണ് യു പി സർക്കാർ നിർമ്മിച്ചെടുത്ത ത് . രണ്ടു സ്‌ക്വയർ കിലോ മീറ്റർ സ്ഥലത്തിന് ഓരോ സെക്ടർ ആയി തിരിച്ചു . ഓരോ സെക്ടറിലും തലങ്ങും വിലങ്ങും റോഡുകൾ നിർമിച്ചു. റോഡുകളിൽ വാഹനങ്ങൾ താഴാതിരിക്കാനായി ഇരുമ്പു ഷീ റ്റുകൾ വിരിച്ചു . ഓരോ 200 മീറ്റർ ദൂരത്തിലും കുടി വെള്ളത്തിനായി ടാപ്പ് സജ്ജീകരിച്ചു. ഗംഗയിലെ ജലം ശുദ്ധീകരിച്ചാണ് കുടിവെള്ള മായി നൽകിയത് . ഈ വെള്ളം തന്നെയാണ് അഗാഡകളിലും നൽകിയിരുന്നത് . റോഡരുകിൽ ആവശ്യത്തിന് ഇ ടോയ്‌ലറ്റുകളും ഇത് വൃത്തിയാക്കാൻ രാപകൽ ജീവനക്കാരും രണ്ടര ലക്ഷം ഇ ടോയ്‌ലെറ്റുകളാണ് അകെ സ്ഥാപിച്ചത് . ഓരോ സെക്ടറിലും പോലീസ് സ്റ്റേഷൻ , അഗ്നി രക്ഷ സേന, ആശുപത്രി ,പോസ്റ്റ് ഓഫീസ് , സാനിറ്റേഷൻ , വൈദ്യുതി ഓഫീസ് , റേഷൻ കട തുടങ്ങി അടിസ്ഥാന ആ വശ്യങ്ങൾ ക്ക് വേണ്ട എല്ലാ സൗകര്യവും ഏർപ്പെടുത്തിയിരുന്നു . റോഡുകളിൽ യാതൊരു വിധ മാലിന്യവും കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആയിരങ്ങളാണ് രാപകൽ പണിയെടുക്കുന്നത് .മാലിന്യം ഗംഗയിൽ എത്താതിരിക്കാനുള്ള മുന്നൊരുക്കവും നടത്തി . സ്നാനത്തിനായി എത്തുന്നവർ ഗംഗയിൽ നിക്ഷേപിക്കുന്ന പൂക്കൾ കണ്ടാണ് മലിന ജലമെന്ന് ചില വീഡിയോകൾ കണ്ട് ആളുകൾ വിലയിരുത്തുന്നത് . പൂക്കൾ വാരിയെടുക്കാൻ മതിയായ ആളുകളും യന്ത്ര സംവിധാനവും ഉണ്ട് .
മഹാ കുംഭ ത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും കാശിയും, അയോധ്യയും ,മഥുരയും സന്ദർശിച്ചതോടെ ഈ സ്ഥലങ്ങളിലും വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . വഴി വാണിഭക്കാർക്കും , തെരുവ് സർക്കസു കാർക്കും , ഭിക്ഷക്കാർക്കും കുംഭ മേള സമ്പാദ്യ മേളയായിമാറി . ഇതിന് പുറമെ പുതിയൊരു വരുമാന മാർഗവും അവിടെയുള്ള ആളുകൾ കണ്ടെത്തിയിരുന്നു . വാഹനങ്ങൾ കടത്തി വിടാത്ത സ്ഥലത്ത് നൂറു കണക്കിന് ബൈക്കുകളാണ് യാത്രക്കാരെ അതാത് സ്ഥലത്ത് എത്തിച്ചിരുന്നത് . അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 250 രൂപയാണ് വാങ്ങുന്നത് .രണ്ടു യാത്രക്കാർ ഉണ്ടെങ്കിലേ ബൈക്ക് റൈഡർമാർക്ക് തൃപ്തി വരികയുള്ളു . പ്രയാഗ് രാജ് എയർപോർട്ടിൽ ഒരാളെ കൊണ്ട് വിടാൻ ഏറ്റവും കുറവ് ആയിരം രൂപ നൽകണം ഈ ബൈക് റൈഡർമാരിൽ ചില വക്കീലന്മാരും മറ്റ് പ്രൊഫഷണൽസും ഉണ്ട് , അത്രയധികം വരുമാനം ആണ് ഇവർക്ക് കുംഭ മേള വഴി ലഭിച്ചത് . കുംഭമേളക്ക് എത്തുന്നവർക്ക് സൗജന്യ ബസ് യാത്ര യാണ് യു പി സർക്കാർ ഒരുക്കിയിട്ടുള്ളത് യു പി യിലെ മിക്ക പട്ടണങ്ങളിൽ നിന്നും, ത്രിവേണിയിൽ നിന്ന് 45 കിലോ മീറ്റർ അകലെ മധ്യപ്രദേശ് യു പി അതിർത്തിയായ ചാക്ഘാട്ട് എന്ന സ്ഥലത്ത് നിന്നും സൗജന്യ യാത്ര ബസ് സർവീസ് യു പി സർക്കാർ നടത്തുന്നുണ്ട് .
മഹാകുംഭമേളയുടെ ഭാഗമായി കോടിക്കണക്കിന് ആളുകള് പ്രയാഗ്രാജിൽ സ്നാനം ചെയ്തെങ്കിലും ആര്ക്കും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്രമന്ത്രി ഡോ ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു . ആണവ സാങ്കേതികവിദ്യയുടെ പിന്ബലത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ഹൈബ്രിഡ് ഗ്രാനുലാര് സീക്വന്സിങ് ബാച്ച് റിയാക്ടറുകള് (hgSBR) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മലിനജല സംസ്കരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആണവോര്ജ്ജ വകുപ്പിന് ( DAE) കീഴിലുള്ള മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്ച്ച് സെന്റര് (BARC), കല്പ്പാക്കം ഇന്ദിരാഗാന്ധി സെന്റര് ഫോര് അറ്റോമിക് റിസര്ച്ച് (IGCAR) എന്നിവ ചേര്ന്ന് തദ്ദേശീയമായി നിര്മിച്ച് മലിനജല സംസ്കരണ പ്ലാന്റുകളാണ് മഹാകുംഭമേളയില് ജലശുദ്ധികരണത്തിനായി വിന്യസിച്ചിരിക്കുന്നത്.
ഫെക്കല് സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകള് എന്നറിയപ്പെടുന്ന ഈ മലിനജല സംസ്കരണ പ്ലാന്റിന്റെ സാങ്കേതികവിദ്യ ഗവേഷണം ചെയ്ത് വികസിപ്പിച്ചത് ആണവോര്ജ വകുപ്പിലെ ഡോ വെങ്കട്ട് നഞ്ചരയ്യയാണ്. ഈ പ്ലാന്റില് സൂക്ഷ്മാണുക്കളെ ഉപയോഗിച്ചാണ് മലിനജലം ശുദ്ധീകരിക്കുന്നത്. ഗംഗാ നദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള പ്ലാന്റുകള്ക്ക് ഒരു ദിവസം ഏകദേശം 1.5 ലക്ഷം ലിറ്റര് മലിനജലം ശുദ്ധീകരിക്കാന് കഴിയും. പ്ലാന്റ് സ്ഥാപിക്കാന് അധികസ്ഥലമോ, അധിക അടിസ്ഥാന സൗകര്യമോ ആവശ്യമില്ല എന്നതിനാല് ചിലവും കുറവാണ്