Above Pot

ക്ഷേത്ര കുളത്തില്‍ വീണ പേരമക്കളെ രക്ഷിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു

ഗുരുവായൂർ : ക്ഷേത്ര കുളത്തില്‍ വീണ പേരമക്കളെ രക്ഷിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിൽ നിന്നും വിരമിച്ച തിരുവെങ്കിടം വീട്ടിക്കിഴി കപ്പാത്തിയില്‍ 7 രവീന്ദ്രനാഥന്‍ 70 ആണ് മരിച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തില്‍ രാവിലെ ആറോടെയായിരുന്നു സംഭവം.

First Paragraph  728-90

Second Paragraph (saravana bhavan

മകളുടെ മക്കളായ അര്‍ജുന്‍ , ആദിത്യന്‍ എന്നിവരോടൊപ്പം രവീന്ദ്രനാഥന്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. അര്‍ജുന്റെ കാലില്‍ ചണ്ടി കുടുങ്ങിയതിനെ തുടര്‍ന്ന് കുളത്തില്‍ മുങ്ങിത്താഴ്ന്നു. രക്ഷിക്കാനിറങ്ങിയ ആദിത്യനും കുളത്തില്‍ അകപ്പെട്ടു. നീന്തല്‍ അറിയാത്ത ഇരുവരെയും രക്ഷിക്കാനായി കുളത്തിലേക്ക് എടുത്ത് ചാടിയ രവീന്ദ്രനാഥന്‍ മുങ്ങി പോകുകയായിരുന്നു. ഈ സമയം കുട്ടികളുടെ അച്ഛന്‍ ബിജു ക്ഷേത്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. കുളിക്കാന്‍ പോയവരെ കാണാത്തതിനെ തുടര്‍ന്ന് ബിജു കുളക്കടവില്‍ എത്തി നോക്കിയപ്പോഴാണ് മക്കള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഉടന്‍ കുളത്തിലേക്ക് എടുത്ത് ചാടി രണ്ടുപേരെയും രക്ഷിച്ചു.

പിന്നീടാണ് മുത്തച്ഛനെ കാണാനില്ലെന്ന വിവരം മനസ്സിലാക്കുന്നത്. വീണ്ടും കുളത്തിലേക്ക് എടുത്ത് ചാടി നടത്തിയ തിരച്ചിലില്‍ രവീന്ദ്രനെ കരക്ക് എത്തിച്ചു. ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുളത്തില്‍ വീണ് അബോധാവസ്ഥയിലായ അര്‍ജുനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. . പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് ചെറുതുരുത്തിയിൽ സംസ്‌കാരം നടന്നു . ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. രാധയാണ് ഭാര്യ. രമ്യ, രതീഷ് എന്നിവര്‍ മക്കളാണ്