Madhavam header
Above Pot

ഗുരുവായൂരിലെ കുടുംബശ്രീയുടെ രുചി പെരുമ സമാപിച്ചു

ഗുരുവായൂർ : കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നു വന്ന രുചിയുടെ മേളയായ ഇഞ്ചീം പുളീം ഭക്ഷ്യമേളയ്ക്ക് സമാപനമായി . പ്രാദേശീക കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി നാടൻ ഭക്ഷ്യവിഭവങ്ങളുടെ വിപുലീകരണവും വനിതാ മുന്നേറ്റവും ലക്ഷ്യം വച്ചാണ് ദേശീയ നഗര ഉപജീവന മിഷനും നഗരസഭയും കുടുംബശ്രീയും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിച്ചത് .
കുടുംബശ്രീ ഒരുക്കിയ രുചി വൈഭവങ്ങൾ അനുഭവിച്ചറിയാൻ നൂറുക്കണക്കിനാളുകളാണ് പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് ടൗൺ ഹാളിലേക്ക് ഒഴുകിയെത്തിയത് .

വിവിധയിനം ബിരിയാണികൾ , കപ്പയും അയലക്കറിയും ,കൈപ്പത്തിരിയും നാളികേരപ്പാലും കോഴിക്കറിയും , മുളയരി പായസവും , ഔഷധക്കഞ്ഞിയും , ഇളനീർ ജ്യൂസും എല്ലാം ഇഞ്ചീം പുളിയിലെ ജനശ്രദ്ധയാകർഷിച്ച വിഭവങ്ങളായിരുന്നു .ശനിയാഴ്ച വൈകീട്ട് നടന്ന സമാപന ചടങ്ങിൽ മേളയിൽ പങ്കെടുത്ത 8 കുടുംബശ്രീ യൂണിറ്റുകൾക്ക് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി മൊമന്റോകൾ നൽകി . ശുചീകരണ തൊഴിലാളികളുടെ കൃത്യതയാർത്ത പ്രവർത്തനങ്ങൾ മേളയെ കൂടുതൽ ആകർഷകമാക്കിയതായി നഗഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു .

Astrologer

new consultancy

നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , ടി എസ് ഷെനിൽ , കെ വി വിവിധ് , കൗൺസിലർമാരായ എ പി ബാബു , അഭിലാഷ് ചന്ദ്രൻ , ഹബീബ് നാറാണത്ത് , ബഷീർ പൂക്കോട് , ജലീൽ പണിക്കവീട്ടിൽ , ഐഫ്രം പ്രതിനിധികളായ ദിബിൻ കെ എസ് , ബിജുകുമാർ വി കെ , എൻ യു എൽ എം സിറ്റി മിഷൻ മാനേജർ ദീപ വി എസ് , സി ഡി എസ് ചെയർപേഴ്സൻമാരായ ബിന്ദു എം കെ , ഷൈലജ സുധൻ എന്നിവർ സന്നിഹിതരായിരുന്നു .തുടന്നും കൃത്യമായ ഇടവേളകളിൽ കൂടുതൽ വിപുലമായ നിലയിൽ ഭക്ഷ്യമേളകൾ സംഘടിപ്പിക്കുവാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്

buy and sell new

Vadasheri Footer