
പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ “വായന – ലൈബ്രറി അറ്റ് ഹോസ്പിറ്റൽ“ ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സാന്ത്വനവും ആശ്വാസവുമായി ആരംഭിച്ച “വായന – ലൈബ്രറി അറ്റ് ഹോസ്പിറ്റൽ“ എന്ന പദ്ധതി നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു

. ലിറ്റിൽ ഫ്ലവർ കോളേജ് വൈസ് പ്രിൻസിപ്പൽ സി. നിർമ്മൽ മരിയ അധ്യക്ഷ ത വഹിച്ചു . പൂക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ലക്ഷ്മി ലൈബ്രറിയുടെ രജിസ്റ്റർ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ . സോണി, ആശുപത്രിയിലെ മറ്റു ജീവനക്കാർ, രോഗികൾ, കോളേജ് അധ്യാപകരായ ഡോ. ജൂലി ഡൊമിനിക്, ഡോ. ജസ്റ്റിൻ പി.ജി., കോളേജ് ലൈബ്രറേറിയൻ ഡോ. സി. ജോയ്സ് ലെറ്റ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ അമാന, മറ്റ് യൂണിയൻ ഭാരവാഹികളും എം എ മലയാളം വിദ്യാർഥിനികളും ചടങ്ങിൽ പങ്കെടുത്തു. ..
