
ഏകാദശി- ശബരിമല സീസൺ , കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം: കെ എച്ച് ആർ എ

ഗുരുവായൂർ : മണ്ഡല – ഏകാദശി – മകരവിളക്ക് സീസണിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ഗുരുവായൂരിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും, വൈദ്യുതി വിതരണം തടസ്സങ്ങൾ ഉണ്ടാവാതിരിക്കുവാനും ബന്ധപ്പെട്ട അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശബരിമല സീസണിൽ ദേവസ്വം മെഡിക്കൽ സെൻ്ററിൽ കാർഡിയോ വിഭാഗം ആരംഭിക്കണം എന്നും കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണി റ്റ് യോഗം ആവശ്യപ്പെട്ടു .

പ്രസിഡണ്ട് ഒ.കെ. ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെയും എക്സി : അംഗങ്ങളുടെയും പ്രഥമയോഗം സംസ്ഥാന വർക്കിങ് പ്രസിഡണ്ട്
സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലകാലത്തിന് മുൻപ് നവംബർ – 11 ന് ചൊവ്വാഴ്ച ഉച്ചക്കു ശേഷം ഹോട്ടലുകൾ അടച്ചിട്ട് പ്രത്യേക ക്ലീനിങ് നടത്തി ഡ്രൈ – ഡേ ആയി ആചരിക്കണമെന്ന് കെ.എച്ച്. ആർ.എ. അംഗങ്ങളോട് ആവശ്യപ്പെട്ടു . സംസ്ഥാന ഉപദേശക സമിതി അംഗം ജി.കെ. പ്രകാശ് , ഭാരവാഹികളായ,രവീന്ദ്രൻ നമ്പ്യാർ എൻ.കെ. രാമകൃഷ്ണൻ, കെ.പി.സുന്ദരൻ , ഒ. കെ. നാരായണൻ നായർ, രാജേഷ് ഗോകുലം, സി.എൻ.ചന്ദ്രബാബു, വി.എസ്.സിജോ, എ.എം. സന്തോഷ്, എന്നിവർ പ്രസംഗിച്ചു.

