Header 1 = sarovaram
Above Pot

കുചേല ദിനത്തിൽ അവിൽ പൊതിയുമായി ആയിരങ്ങൾ ഗുരുവായൂരപ്പ സന്നിധിയിൽ

കുചേല ദിനത്തിൽ അവിൽ പൊതിയുമായി ആയിരകണക്കിന് ഭക്തർ ഗുരുവായൂരപ്പ സന്നിധിയിൽ ഗുരുവായൂര്‍: കുചേലദിനത്തിൽ അവിൽ പൊതിയുമായി കൃഷ്ണനെ കാണാൻ ആയിരകണക്കിന് ഭക്തർ ഗുരുവായൂരില്‍ എത്തിച്ചേർന്നു . രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനം മുതല്‍ വൈകുവോളം ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്.

Astrologer

കുചേലന്‍ എന്നറിയപ്പെടുന്ന സുദാമാവ്, സതീര്‍ത്ഥ്യനായ ഭഗവാന്‍ ശ്രീകൃഷ്ണനെ അവില്‍ പൊതിയുമായി കാണാന്‍ ദ്വാരകയില്‍ പോയതിന്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിയ്ക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു. കുചേല സ്മരണയില്‍ അവില്‍ പൊതിയുമായി ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലേയ്ക്ക് പതിനായിരങ്ങളെത്തി. അവില്‍പൊതികള്‍ ഭഗവദ് തൃപ്പാദത്തില്‍ സമര്‍പ്പിച്ച് ആയിരങ്ങളാണ് ദര്‍ശന സായൂജ്യം നേടിയത്. അതോടെ കുചേല സദ്ഗതി സ്മരണയില്‍ ഭക്തജനസഹസ്രം ദര്‍ശന പുണ്യവും നേടി മടങ്ങി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാല്‍ അവില്‍ നിവേദ്യവും സ്വീകരിച്ചാണ് ഭക്തര്‍ മടങ്ങിയത്. പന്തീരടി പൂജയ്ക്കു ഭഗവാന് നിവേദിച്ച ശേഷമായിരുന്നു ഭക്തര്‍ക്ക് പ്രസാദമായി അവില്‍ നിവേദ്യം നല്‍കി തുടങ്ങിയത്. നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാല്‍ കുഴച്ച അവില്‍, കുചേല ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായതിനാല്‍ നിരവധി പേര്‍ അവില്‍ നിവേദ്യം ശീട്ടാക്കിയിരുന്നു.

രാത്രിയിലെ അത്താഴ പൂജയ്ക്കും ശേഷവും ശ്രീഗുരുവായൂരപ്പന് നേദിച്ച അവില്‍ നിവേദ്യം ഭക്തര്‍ക്ക് നല്‍കി. വൈകുവോളവും ഭക്തര്‍ അവില്‍ നിവേദ്യം ശീട്ടാക്കികൊണ്ടിരുന്നു.നാളെ ഉച്ചവരെ നിവേദ്യം ഭക്തര്‍ക്ക് ലഭിക്കും. കുചേലദിനത്തിന്റെ ഭാഗമായി മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതല്‍ കുചേലവൃത്തം കഥകളി പദ ആലാപനവും, രാത്രി കഥകളിയും അരങ്ങേറി

ഫോട്ടോ ഉണ്ണി ഭാവന

Vadasheri Footer