Header 1 = sarovaram
Above Pot

സി പി എം അനുകൂലസംഘടനകളുടെ ആധിപത്യം തകർക്കാതെ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കാൻ കഴിയില്ല : സി ഐ സെബാസ്റ്റ്യൻ

ഗുരുവായൂർ : സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എൻ ജി ഒ യൂണിയനും സി ഐ റ്റി യു വിനുമുള്ള ആധിപത്യമാണ് പിണറായി സർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടപ്പിലാക്കുന്നതിന്റെ പ്രധാന കാരണമെന്ന്കെ പി സി സി അംഗം സി.ഐ. സെബാസ്റ്റ്യൻഅഭിപ്രായപ്പെട്ടു .

കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ ഐ എൻ ടി യു സി ഗുരുവായൂർ ഡിപ്പോ യൂണിറ്റ് സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ മേഖലയിലെസി പി എം അനുകൂലസംഘടനകളുടെ ആധിപത്യം തകർക്കാതെ ഇടതുപക്ഷ സർക്കാരിന്റെ ജീവനക്കാരോടുള്ള അവഗണനയ്ക്കെതിരെയുള്ള സംഘടിതമായ ചെറുത്ത്നിൽപ്പ് ഉണ്ടാക്കുവാൻ ഐ എൻ ടി യു സി യ്ക്ക് സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Astrologer

ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് എൻ ജെ സേവിയർ അധ്യക്ഷത വഹിച്ചു .സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുഷ കുമാർ ,ജില്ലാ പ്രസിഡന്റ് ടികെ പ്രഹ്ലാദൻ ,ജില്ലാ സെക്രട്ടറി സൂരജ് , ഐ എൻ ടി യു സി ബ്ളോക് പ്രസിഡന്റ് വിമൽ , ചാർളി തുടങ്ങിയവർ സംസാരിച്ചു

Vadasheri Footer