Header 1 vadesheri (working)

ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ കെ.എസ്.എസ്.പി.എയുടെ പഞ്ചദിന സത്യഗ്രഹം

Above Post Pazhidam (working)

ചാവക്കാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.എസ്.പി.എ ഗുരുവായൂർ നിയോ ജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച പഞ്ചദിന സത്യഗ്രഹം സംസ്ഥാന കമ്മിറ്റി മെമ്പർ എം.എഫ്.ജോയ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് വി.എം.കൊച്ചപ്പൻ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

അനുവദിച്ച പെൻഷൻ പരിഷ്ക്കരണത്തിൻ്റേയും ക്ഷാമാശ്വാസത്തിൻ്റേയും മൂന്നും നാലും ഗഡുക്കൾ ഉടൻ വിതരണം ചെയ്യുക,മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് ഒ.പി. ചികിത്സയും ഒപ്ഷനും ഉറപ്പ് വരുത്തുക, ക്ഷാമാശ്വാസം നാല് ഗഡുക്കൾ പതിനൊന്ന് ശതമാനം അനുവദിക്കുക,വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ അനുവദിച്ച് കിട്ടുന്നതിന് വേണ്ടിയാണ് പഞ്ചദിന സത്യഗ്രഹം.

Second Paragraph  Amabdi Hadicrafts (working)

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.എസ്.സുബ്രഹ്മണ്യൻ, സംസ്ഥാന കമ്മിറ്റി മെമ്പർ വി.കെ.ജയരാജൻ, ജില്ലാ കമ്മിറ്റി മെമ്പർ മാർ പി.ഐ. ലാസർ, നിയോജക മണ്ഡലം സെക്രട്ടറി പി.മുകന്ദൻ,
ട്രഷറർ കെ.പി പോളി, വനിതാ ഫോറം ഭാരവാഹികളായ ടി.കെ.ബ്രില്ല്യൻ്റ് , സുജയ്യ . ടി.ജിടി.ചന്ദ്രശേഖരൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ഗിരീന്ദ്രബാബു, ഇ. എ .മുഹമ്മദുണ്ണി മാസ്റ്റർ , അജയൻ പി.വി എന്നിവർ പ്രസംഗിച്ചു