
കെ. എസ്. എസ്. പി.എ ജില്ലാ സമ്മേളനം ഗുരുവായൂരിൽ

ഗുരുവായൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ, 2026 ജനുവരി 6,7 തീയതികളിൽ നടക്കും .ഡിസിസി പ്രസിഡണ്ട് അഡ്വ. ടാജറ്റ് ജോസഫ് ചെയർമാനായി 251 അംഗങ്ങളുള്ള സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി. സ്വാഗതസംഘം രൂപീകരണ സമ്മേളനം തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. ടി.എസ്.അജിത് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് കെ.ജി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്, അരവിന്ദൻപ ല്ലത്ത്,ഗുരുവായൂർ നഗര സഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ അർബൻ ബാങ്ക് ചെയർമാൻ എ.ടി സ്റ്റീഫൻ, കെ.എസ്. എസ്. പി.എ സംസ്ഥാന സെക്രട്ടറി ടി. എം കുഞ്ഞു മൊയ്തീൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, ഒ . കെ.ആർ മണികണ്ഠൻ, ഭാരവാഹികളായ എം. എഫ്. ജോയ്,വി.കെ. ജയരാജ്,റെജീന അസീസ്, കെ.ഗിരീബാബു, ഡേവിഡ് സ്റ്റീഫൻ, കൊച്ചുത്രേസ്യ മുരിങ്ങത്തെരി തുടങ്ങിയവർ സംസാരിച്ചു
