ഗുരുവായൂർ : കേരള സർവീസ് ചട്ടങ്ങളിൽ മാറ്റം വരുത്തി വിരമിച്ച ജീവനക്കാരുടെ പെൻഷൻ തട്ടിയെടുക്കാനുള്ള സർക്കാർ നിലപാടിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓപ്ഷനും ഒ പി ചികിത്സ അംഗീകരിക്കാതെയും പ്രധാന ആശുപത്രികളെ ഒഴിവാക്കിയും സർക്കാർ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി പെൻഷൻ കാർക്ക് ഉപയോഗം ഇല്ലാത്ത നിലയിൽ ആണ്. പദ്ധതി യിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ.എസ് എസ് പി എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിനടത്തിയ നവാഗതർക്ക് വരവേൽപ്പ് സമ്മേളനം ഗുരുവായൂർ എൽ.എഫ് .കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ .ഡോ. ജീസ് മ തെരേസ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ഐ. ലാസർ അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് ടി എം കുഞ്ഞുമോയ്‌ദീൻ അംഗത്വ വിതരണം ഉത്ഘാടനം ചെയ്തു. കെ ഗിരിന്ദ്ര ബാബു എ.ടി.ആന്റോ എം.എഫ് ജോയ് കൊച്ചുത്രേസ്യ മുരിങ്ങാത്തേരി മാഗി ആൽബർട്ട് വി.കെ ജയരാജൻ . തോംസൺ വാഴപ്പിള്ളി പി. മുകുന്ദൻ എന്നിവർ സംസാരിച്ചു