കെ എസ് ആർ ടി സി യിൽ മദ്യശാല മഹിള കോൺഗ്രസ് ധർണ്ണ നടത്തി.

ഗുരുവായൂർ: പാചകവാതക വിലവർധനവിലും പൊതുസ്ഥലങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് മുന്നിൽ നടന്ന ധർണ ചാവക്കാട് റൂറൽ ബാങ്ക് ഡയറക്ടറും മഹിളാ കോൺഗ്രസ് നേതാവുമായ മീര ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Above Pot

മഹിള കോൺഗ്രസ്  നിയോജകമണ്ഡലം പ്രസിഡന്റ് ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ രേണുക ശങ്കർ, മഹിളാ കോൺഗ്രസ് നേതാക്കളായ മേഴ്സി ജോയ്, സുഷ ബാബു, പ്രമീള ശിവശങ്കരൻ, രാജലക്ഷ്മി മുരളി, വി.വി. ബെറ്റി തുടങ്ങിയവർ സംസാരിച്ചു.