Post Header (woking) vadesheri

മലപ്പുറത്ത് കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്ന് മരണം

Above Post Pazhidam (working)

മലപ്പുറം: മുട്ടിപ്പടിയില്‍ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്ന് മരണം. മോങ്ങം സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത്.
മൂവരും ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ്. ഉച്ചയോടെയാണ് അപകടം നടന്നത്.

Ambiswami restaurant

പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു.ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഫാത്തിമയും മരിച്ചു. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Second Paragraph  Rugmini (working)