Header 1 vadesheri (working)

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് ഭക്തരുടെ പോക്കറ്റടിച്ച ഹസീനതാത്ത അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ തിരക്കിടയില്‍ ഭക്തരുടെ പോക്കറ്റടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് താഴെ അരപ്പറ്റ കൂരിമണ്ണില്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യ ഹസീനയെയാണ് ടെമ്പിള്‍ എസ്.ഐ. ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് പേഴ്‌സുകളില്‍ നിന്നായി 13,244 രൂപ പോലീസ് കണ്ടെടുത്തു. ക്ഷേത്രദര്‍ശനത്തിനെത്തിയ പാലക്കാട് പെരുവമ്പ് ചോറക്കോട് വീട്ടില്‍ സുബ്രഹ്മണ്യന്റെ സഹോദരി ഓമനയുടെ ഹാന്റ് ബാഗില്‍ നിന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെ ഇവരെ ഭക്തര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

First Paragraph Rugmini Regency (working)

ഇന്നലെ രാവിലെ കൊടിമരത്തിന് സമീപത്ത് വച്ചാണ് ഇവര്‍ പിടിയിലായത്. പോലീസ് സ്‌റ്റേഷനില്‍കൊണ്ട് വന്ന് ചോദ്യം ചെയ്യുന്നതിനിടെ പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പോലീസ് സബ് ഇൻസ്പെക്ടർ സി. ആർ. സുബ്രഹ്മണ്യൻ, എ എസ് ഐ സി. ജിജോ ജോൺ വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷീജ എം. സ്. വനിത സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മിനിത ബി.പി, ആശ ബി.എസ് , മിനി പി.ബി.എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Second Paragraph  Amabdi Hadicrafts (working)