
ക്ഷേത്രപ്രവേശന സത്യാഗ്രഹ വാർഷികം കോൺഗ്രസ് ആഘോഷിച്ചു.

ഗുരുവായൂർ : ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിൻ്റെ തൊണ്ണൂറ്റിനാലാം വാർഷികം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സത്രം കോമ്പൗണ്ടിലെ സത്യാഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും സത്യാഗ്രഹ സ്മൃതി സദസ്സും നടത്തി.

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ടി എസ് അജിത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ, യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ ഷാനവാസ് തിരുവത്ര , കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഓ.കെ ആർ മണികണ്ഠൻ, ആചാര്യ സി പി നായർ,നേതാക്കളായ ആർ രവികുമാർ ,
ബാലൻ വാറണാട്ട്, കെ.പി എ റഷീദ്, മോഹൻദാസ് ചേലനാട്, സി എസ് സൂരജ്, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, ശശി വാറനാട്, സ്റ്റീഫൻ ജോസ്, ഹരി എം വാരിയർ, പി എ നാസർ, വി കെ ജയരാജ്, ടി വി കൃഷ്ണദാസ്, ടി.കെ. ഗോപാലകൃഷ്ണൻ, എ.എം ജവഹർ എന്നിവർ പ്രസംഗിച്ചു

