Post Header (woking) vadesheri

അഷ്ടമി രോഹിണി,ക്ഷേത്ര നഗരി അമ്പാടിയാക്കി

Above Post Pazhidam (working)

ഗുരുവായൂര്‍: കണ്ണന്റെ പിറന്നാളാഘോഷത്തിത്തിൽ പങ്കെടുക്കാൻ ഒഴുകി എത്തിയത് പതിനായിരങ്ങള്‍. ആഘോഷ ത്തിമർപ്പിൽ ആണ് ഭക്തർ കണ്ണന്റെ പിറന്നാൾ കൊണ്ടാടിയത്. ഇന്നലെ രാത്രി തന്നെ ആയിരങ്ങളാണ് ക്ഷേത്ര നടയിൽ തമ്പടിച്ചത്.
രാവിലെ ക്ഷേത്ര ത്തിൽ നടന്ന വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്കും, ഉച്ചയ്ക്ക് നടന്ന ശീവേലിയ്ക്കും ശ്രീഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലം കൊമ്പന്‍ ഇന്ദ്രസെന്‍ ശിരസ്സിലേയ്ക്ക് ഏറ്റുവാങ്ങിയപ്പോള്‍, കൊമ്പന്മാരായ ഗോപാലകൃഷ്ണനും, ചെന്താമരാക്ഷനും ഇടംവലം പറ്റാനകളായി.

Ambiswami restaurant

രാവിലേയും, ഉച്ചയ്ക്കും പെരുവനം കുട്ടന്‍ മാരാരും, തിരുവല്ല രാധാകൃഷ്ണനും സംഘവും ചേര്‍ന്ന് വിശേഷാല്‍ പഞ്ചാരിമേളമൊരുക്കി. വൈക്കം ചന്ദ്രന്‍ മാരാരും, കലാമണ്ഡലം കുട്ടി നാരായണനും പേരാമംഗലം വിജയനും സംഘവും ഒരുക്കിയ പഞ്ചവാദ്യം രാത്രി നടന്ന വിളക്കെഴുന്നെള്ളിപ്പിന് മാറ്റുകൂട്ടി. രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനത്തിന് തുടങ്ങിയ ദര്‍ശനത്തിനുള്ള നീണ്ടനിര, ഉച്ചയ്ക്ക് രണ്ടുമണിയായിട്ടും തീര്‍ന്നില്ല. ഉച്ചയ്ക്ക് 2 ന് നടയടച്ച ശേഷം മൂന്നിന് തുറന്നിട്ടും ദര്‍ശനത്തിനുള്ള വരി തുടരുകയായിരുന്നു.

ക്ഷേത്രത്തില്‍ 148 വിവാഹങ്ങള്‍ ആണ് അഷ്ടമി രോഹിണി ദിനത്തിൽ നടന്നത് . രാവിലെ 4 മണിയ്ക്ക് ആരംഭിച്ച വിവാഹങ്ങള്‍ ഉച്ചപൂജ നടയടയ്ക്കുന്നതിന് മുമ്പ് 11.30 നുള്ളില്‍ തന്നെ എല്ലാ വിവാഹങ്ങളും നടന്നു. സ്‌പോട്ട് ബുക്കിങ്ങ് ഉള്‍പ്പടെ 150 ഓ ളം വിവാഹങ്ങള്‍ ശീട്ടാക്കിയിരുന്നു . പഴുതടച്ച ക്രമീകരണങ്ങളോടെ ഗുരുവായൂര്‍ ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ഗുരുവായൂര്‍ എ സി പി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ്, വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ പോലീസ്, ഗുരുവായൂരിലെ കോളേജ്, സ്‌ക്കൂളിലെ സ്‌കൗട്ടും ക്ഷേത്രസന്നിധിയില്‍ സജീവമായി നിലയുറപ്പിച്ചിരുന്നു. വിവാഹ സംഘങ്ങള്‍ക്കും, ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കും ഒരു പരാതിയും ഇല്ലാത്തവിധമാണ് ദേവസ്വം വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.

Second Paragraph  Rugmini (working)

ഗുരുവായൂർ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്തർക്ക് സംഭാരം വിതരണം നടത്തി 250 ലിറ്റർ തൈര് കൊണ്ട് സംഭാരമുണ്ടാക്കി വിതരണം നടത്തിയത്.
രാവിലെ 10.30 മുതൽ കിഴക്കെ നടപ്പുരയിൽ 250 ലിറ്റർ തൈര് കൊണ്ട് സംഭാരമുണ്ടാക്കി വിതരണം നടത്തിയത്.. . അമ്പാടി കൂട്ടായ്മയിലെ
സംഘാടകരായ കെ പി ഉദയൻ , ഹരിഹരൻ കൊളാടി , സുരേഷ് നായർ പാലിയത്ത്, ബാമ്ബുരാജ് ഗുരുവായൂർ , ജയൻ മനയത്ത്, നന്ദൻ തൂവാര, അനിൽ കെ , മനോജ് കെ പി , യദുകൃഷ്ണൻ , ശ്രീജിത്ത്, ശ്രീഹരി, അതുൽദാസ്, ശ്യാംകൃഷ്ണൻ, അക്ഷയ് , മിന്നു തൂവാര, കീർത്തന, ആർദ്ര , അജിൻ , ബാബു പി എച്ച്,
എന്നിവർ സംഭാരവിതരണത്തിനു നേതൃത്വം നൽകി

ഭഗവാന്റെ പിറന്നാളാഘോഷം കെങ്കമമാക്കാന്‍ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ഉറിയടി, ജീവിത, കൃഷ്ണരഥം, ഗോപികാനൃത്തം, മേളം, ഭജന, താലം, കെട്ടുകാഴ്ച്ചകള്‍, നാദസ്വരം, ഗജവീരന്മാര്‍ എന്നിവയോടെ മമ്മിയൂര്‍ മഹാദേവ സന്നിധിയില്‍ നിന്നും ശ്രീഗുരുവായൂരപ്പ സന്നിധിയിലേയ്ക്ക് രാവിലേയും, സന്ധ്യയ്ക്കും എഴുന്നെള്ളിപ്പും ഉണ്ടായിരുന്നു. ഉറിയടിയിലും, നഗരം ചുറ്റിയുള്ള ഘോഷയാത്രയിലുമായി ആയിരങ്ങളാണ് പങ്കുകൊണ്ടത്

Third paragraph