Post Header (woking) vadesheri

ഗുരുവായൂരിൽ ബുധനാഴ്ച്ച പിള്ളേര് താലപ്പൊലി, ക്ഷേത്ര നട രാവിലെ 11ന് അടക്കും

Above Post Pazhidam (working)

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ബുധനാഴ്ച പിള്ളേര് താലപ്പൊലി ആഘോഷങ്ങളുടെ ഭാഗമായി ദര്‍ശന നിയന്ത്രണവുണ്ടാകും. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത്കാവ് ഭഗവതിക്ക് നാട്ടുകാര്‍ നടത്തുന്ന താലപ്പൊലിയാണ് പിള്ളേര് താലപ്പൊലി. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തോടെ ആഘോഷങ്ങള്‍ തുടങ്ങും. ഉച്ചപൂജ നേരത്തെ പൂര്‍ത്തിയാക്കി രാവിലെ 11.30ഓടെ ഭഗവതി പുറത്തേക്ക് എഴുന്നള്ളുന്നള്ളുമ്പോള്‍ ഗുരുവായൂർക്ഷേത്ര നടയടക്കും.

Ambiswami restaurant

Second Paragraph  Rugmini (working)

പിന്നീട് ഉച്ചതിരിഞ്ഞ് 3.30നാണ് തുറക്കുക. ഈ സമയത്ത് ദര്‍ശനം, വിവാഹം, തുലാഭാരം, ചോറൂണ്‍ തുടങ്ങീ വഴിപാടുകള്‍ നടത്താനാകില്ല. പുറത്തേക്കെഴുന്നള്ളിപ്പിന് ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും.തിരിച്ചെഴുന്നെള്ളിപ്പിന് കോട്ടപ്പടി സന്തോഷ് മാരാരുടെ മേളവും അകമ്പടിയാകും. എഴുന്നള്ളിപ്പ് തിരിച്ച്്് ഗോപുരത്തിനുമുന്നിലെത്തിയാല്‍ കോമരം പറ ചൊ രിയും.നൂറുകണക്കിന് പറകളാണ് കോമരം ചൊരിയുക

Third paragraph

ക്ഷേത്രത്തില്‍ സന്ധ്യക്ക് കേളി, നാഗസ്വരം, തായമ്പക, പുലര്‍ച്ചെ രണ്ടിന് ഭഗവതിക്ക് കളമെഴുത്ത് പാട്ട് എന്നിവയുണ്ടാകും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാപരിപാടികളും വൈകീട്ട് 6.30ന് രചന നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത നൃത്യവും അരങ്ങേറും.