Header 1 = sarovaram
Above Pot

ഗുരുവായൂർ ദേവസ്വം: ക്ഷേത്ര ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള 2024 -2025 വർഷത്തെ ധനസഹായ വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും വെവ്വേറെ അപേക്ഷ ഫോറങ്ങളാണ്.

Astrologer

അവ യഥാവിധം പൂരിപ്പിക്കേണ്ടതാണ്. 200/- രൂപ (ജി. എസ്. ടി ഉൾപ്പെടെ) നിരക്കിൽ 2024 ജൂൺ 5 മുതൽ ജൂൺ 25 വരെ ഓൺലൈൻ ലിങ്ക് മുഖേനെ ഫീസ് അട വാക്കി ഫോറം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ രേഖകളുടെ പകർപ്പ് ജൂലൈ 7 ന് വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് guruvayurdevaswom.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം. ഫോൺ 0487-2556335 Exten .251

Vadasheri Footer