ഇതര ക്ഷേത്ര ധനസഹായം: അപേക്ഷ സമർപ്പണം പൂർത്തിയായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2025-2026 വർഷത്തിൽ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനു വേണ്ടി നൽകുന്ന ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ 14ന് അവസാനിച്ചു.

Poonthanam
Rugmani 700-200

മേയ് 15 മുതൽ ജൂൺ 14 വരെയായിരുന്നു ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്..അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 26 നാണെന്ന പത്രവാർത്ത തെറ്റാണെന്ന് ദേവസ്വം അറിയിച്ചു.

Vasudev Inn


ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ഓൺലൈനായി സമർപ്പിച്ചവർ, വിജ്ഞാപനത്തിൽ ആവശ്യപ്പെട്ട രേഖകളുടെ അസ്സൽ പകർപ്പ് ജൂൺ 20 ന് വൈകിട്ട് 5.00 മണിക്ക് മുൻപായി ദേവസ്വം കാര്യാലയത്തിൽ സമർപ്പിക്കണം.
ഫോൺ:0487 2556335 Extn.251..