

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്നതിരുവെങ്കിടാചലപതി ക്ഷേത്രത്തിലെഅടുത്ത ഭരണ സമിതിയിലേക്ക് വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ വിധം വീറും വാശിയിൽ റിട്ടേണിംഗ് ഓഫീസർ രാജൂപട്ടത്തയിലിന്റെ നേതൃത്വത്തിൽ ബാലറ്റിലൂടെയാണ് ക്ഷേത്ര സമിതിയംഗങ്ങളായ നൂറോളം പേരിൽ നിന്ന് 11 പേരെ തെരെഞ്ഞെടുത്തത്.

18 പേർ നാമനിർദേശ പത്രിക സമർപ്പിച്ചതിൽ നിന്നാണ് 11 അംഗ ഭരണസമിതിയെ തെരെഞ്ഞെടുത്തത് യഥാക്രമം ഭൂരിപക്ഷ പ്രകാരം ബാലൻ വാറണാട്ട്,ചന്ദ്രൻചങ്കത്ത് , പ്രഭാകരൻ മണ്ണൂർ, രാജു കൂടത്തിങ്കൽ, ഗോപിനാഥ് മനയത്ത്, ശശി വാറണാട്ട്, സേതു തിരുവെങ്കിടം, ഹരി കൂടത്തിങ്കൽ, ഉണ്ണികൃഷ്ണൻ ആലക്കൽ, സന്തോഷ് ചീരേടത്ത്, രാജു കലാനിലയം (ടോസിലൂടെ) എന്നിവരെയാണ്തെരെഞ്ഞെടുത്തത്. ഭാരവാഹികളെ പിന്നീട് യോഗം ചേർന്ന് തെരെഞ്ഞെടുക്കുന്നതുമാണ്
