Header 1 vadesheri (working)

കെ എസ്. ലക്ഷ്മണന് യാത്രയയപ്പ് നൽകി.

Above Post Pazhidam (working)

ഗുരുവായൂർ : മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽനിന്ന് വിരമിക്കുന്ന ഗുരുവായൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ്. ലക്ഷ്മണന് ഗുരുവായൂർ നഗരസഭ സ്റ്റാഫ് ആൻഡ് കൗൺസിലേഴ്സ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചൂൽപുറം ബയോ പാർക്കിൽ നടന്ന യാത്രയയപ്പ് എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. സായിനാഥൻ,എ. എസ്. മനോജ്, എ. എം. ഷഫീർ,ബിന്ദു അജിത് കുമാർ ,വാർഡ് കൗൺസിലർ സിന്ധു ഉണ്ണി ,നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ് എന്നിവർ സംസാരിച്ചു. തുടർന്ന് കെ.എസ്. ലക്ഷ്മണൻ മറുപടി പ്രസംഗം നടത്തി. ജനപ്രതിനിധികൾ, വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.വിവിധ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നും ഉണ്ടായി.

First Paragraph Rugmini Regency (working)