കൃഷി ഒരിക്കലും നഷ്ടമല്ല , കൃഷി മന്ത്രി പി പ്രസാദ്.
ഗുരുവായൂർ : കൃഷി ഒരിക്കലും നഷ്ടമല്ലെന്നും രണ്ടോ മൂന്നോ മാസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാൻ കഴിയുന്ന എല്ലാവിധ സാഹചര്യവും നമുക്കു മുന്നിലുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ്.
ഗുരുവായൂർ നഗരസഭയുടെ പുഷ്പ നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് “പൂപ്പൊലി 2023” ഉദ്ഘാടനം കോട്ടപ്പടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി മുന്നോട്ടുവരുന്നത് ഏറെ പ്രതീക്ഷാ വഹാമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻ കെ അക്ബർ എംഎൽഎ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.
നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീർ, ശൈലജ സുധൻ,എ.സായിനാഥൻ, നഗരസഭ കൗൺസിലർമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ മേരി ഡാനിയൽ, ടി ടി ശിവദാസൻ, അഡ്വക്കേറ്റ് പി മുഹമ്മദ് ബഷീർ, ഇ പി സുരേഷ് ഗീതാഗോപി, മനോജ്, ഗംഗാദത്തൻ , ശശീന്ദ്ര കെ എസ് ,ജോഫി കുര്യൻ നഗരസഭാ സെക്രട്ടറി അഭിലാഷ് കുമാർ എച്ച് തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭാ പരിധിയിൽ ആകെ 25 ക്ലസ്റ്ററുകളിലായി 50,000 ത്തിൽ പരം ചെണ്ടുമല്ലി തൈകൾ ആണ് ഈ ഓണക്കാലത്തെ വരവേൽക്കാനായി വിളവെടുപ്പിന് തയ്യാറായിട്ടുള്ളത്.