Header 1 vadesheri (working)

കൃഷിഭവന് മുന്നിൽ കർഷക കോൺഗ്രസ് ധർണ

Above Post Pazhidam (working)

ഗുരുവായൂർ : കേര കർഷകരുടെ വികസനത്തിനുവേണ്ടി ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപ വക മാറ്റി ചെലവ് ചെയ്ത കേരള സർക്കാരിന്റെ നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലംകർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൃഷിഭവന് മുന്നി ൽ ധർണ സമരം നടത്തി. കേരളത്തിലെ കർഷകരെ സംസ്ഥാന സർക്കാർ നിരന്തരമായി അവഗണിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി സെക്രട്ടറി അഡ്വ: ടി എസ് അജിതത് കുറ്റപ്പെടുത്തി.

First Paragraph Rugmini Regency (working)

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിയ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച സമരത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ കെ. പി. എ റഷീദ്,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ, നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ്,ടി.കെ ഗോപാലകൃഷ്ണൻ
കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബാലൻ വർണ്ണാട്ടു,കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി പ്രതീഷ്ഓടാട്ടു കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി ഹരി എം വാരിയർ എന്നിവർ പ്രസംഗിച്ചു.

എ വിസുബൈർ , രാജലക്ഷ്മി, ജോയ് തോമസ് സി,ഷാജൻ വെള്ളറ എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)