Above Pot

ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം പുറം കളി ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും

ഗുരുവായൂര്‍ : കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം പുറംകളി, ഏപ്രില്‍ ഒന്നുമുതല്‍ പുനരാരംഭിയ്ക്കുമെന്ന് ദേവസ്വം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. കൃഷ്ണനാട്ടം പുറംകളിയ്ക്ക് മുപ്പതിനായിരം രൂപയാണ് ദേവസ്വത്തില്‍ അടവാക്കേണ്ടത്. സ്വര്‍ഗ്ഗാരോഹണം കളിയാണെങ്കില്‍ 30,300/-രൂപയാണ് നിരക്ക്. സ്വര്‍ഗ്ഗാരോഹണം കളി ബുക്കുചെയ്യുന്നവര്‍, അവതാരം കളികൂടി നടത്തണമെന്നാണ് കണക്ക്.

First Paragraph  728-90

മെയ് 30-വരേയാണ് ഈ സീസണിലെ കളി. അന്നേദിവസം ബാണയുദ്ധം കളിയോടുകൂടി ഈ സീസണിലെ കളി അവസാനിയ്ക്കും. കോവിഡിനെ തുടര്‍ന്ന് 2020-മാര്‍ച്ച് മുതലാണ് കൃഷ്ണനാട്ടം പുറംകളി നിര്‍ത്തിവെച്ചത്. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൃഷ്ണനാട്ടം കളി ഓണ്‍ലൈനായും ബുക്കുചെയ്യാം. www.guruvayurdevaswom.in എന്ന വെബ്ബ് സൈറ്റിലൂടേയാണ് ഓണ്‍ലൈന്‍ ബുക്ക് ചെയ്യേണ്ടത്.

Second Paragraph (saravana bhavan