Above Pot

ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ടി അഭ്യാസം തുടങ്ങി

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കലാകാരൻമാർക്കുള്ള ഈ വർഷത്തെ കച്ചകെട്ടി അഭ്യാസത്തിന് തുടക്കമായി. ഇന്നു രാവിലെ 7 മണിക്ക് വേഷം വിഭാഗം സീനിയർ ആശാൻ എസ്.മാധവൻകുട്ടി കളരിയിൽ വിളക്ക് തെളിയിച്ചു. കലാകാരൻമാർക്ക് മെയ് വഴക്കത്തിനും മികവിനും 41 ദിവസത്തെ ചിട്ടയായ കച്ചകെട്ടി അഭ്യാസം ആവശ്യമാണ്. ജൂലൈ 11 മുതൽ പുലർച്ചെ 3 മണിക്ക് കച്ചകെട്ടി അഭ്യാസവും ചൊല്ലിയാട്ടവും കളരിച്ചിട്ടയിൽ നടക്കും. പാട്ട്, മദ്ദള വിഭാഗങ്ങൾക്കുള്ള പ്രത്യേക പഠനവും സാധകവും പ്രത്യേകമായുണ്ടാകും.

First Paragraph  728-90

Second Paragraph (saravana bhavan

കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകരയുടെ മേൽനോട്ടത്തിലാണ് പരിശീലനം. ആശാൻമാരായ എ.മുരളീധരൻ, എം.വി.ഉണ്ണിക്കൃഷ്ണൻ, പി.അരവിന്ദാക്ഷൻ എന്നിവർ കൃഷ്ണനാട്ടം ട്രയിനികൾക്ക് നിർദ്ദേശങ്ങൾ നൽകി. ദിൽക്കുഷ് (പാട്ട്), പി.രാധാകൃഷ്ണൻ (ശുദ്ധമദ്ദളം ), കെ.ഗോവിന്ദൻ കുട്ടി (തൊപ്പി മദ്ദളം ) എന്നിവർ അതതു വിഭാഗങ്ങൾക്ക് നേതൃത്വം നൽകി. കൃഷ്ണനാട്ടം കോപ്പുപണികൾ ചുട്ടി വിഭാഗം ആശാൻ കെ.ടി.ഉണ്ണിക്കൃഷ്ണൻ, കോപ്പുപണികളുടെ ചുമതലയുള്ള ചുട്ടി ഗ്രേഡ് 1 കലാകാരൻ ഇ .രാജു എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രം അണിയറയിൽ ആരംഭിച്ചു