
ഗുരുവായൂരിൽ കൃഷ്ണ ഗീതി ദിനാഘോഷം ഞായറാഴ്ച

ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനം നവംബർ 16 ഞായറാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിക്കും. സെമിനാർ, സാംസ്കാരിക സമ്മേളനം ,ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാര സമർപ്പണം, കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടാകും.
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലാരൂപമായ കൃഷ്ണനാട്ടത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമാണ്. കൃഷ്ണഗീതി.

ശ്രീമാനവേദൻ കൃഷ്ണ ഗീതി രചിച്ച് ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചത് കൊല്ലവർഷം 829 തുലാം 30 നാണ്. എല്ലാ വർഷവും തുലാം 30 കൃഷ്ണ ഗീതി ദിനമായി ദേവസ്വംആചരിച്ചുവരുന്നു. ഈ വർഷം നവംബർ 16നാണ് കൃഷ്ണ ഗീതി ദിനം.
അന്നേ ദിവസംരാവിലെ 6 മണിക്ക് മാനവേദ സമാധിയിൽ പ്രഭാതഭേരി .രാവിലെ 7 മണിക്ക് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ കൃഷ്ണ ഗീതി പാരായണം ഡോ.വി.അച്യുതൻ കുട്ടി നിർവ്വഹിക്കും.
വൈകിട്ട് 5ന് മാനവേദ സമാധിയിൽ പുഷ്പാർച്ചന. തുടർന്ന്. സാംസ്കാരിക ഘോഷയാത്ര. വൈകിട്ട് 6ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. കലാമണ്ഡലം ഗോപിയാശാൻ ഉദ്ഘാടനം നിർവ്വഹിക്കും.ചടങ്ങിൽ ശ്രീമാനവേദ സുവർണ്ണ മുദ്ര കൃഷ്ണനാട്ടം ഇടയ്ക്ക വിഭാഗം കലാകാരൻ വി.എം സുധാകരനും വാസു നെടുങ്ങാടി എൻഡോവ്മെൻറ് സുവർണമുദ്ര കൃഷ്ണനാട്ടം
വേഷംകലാകാരൻ .കെ .എം മനീഷിനും സമ്മാനിക്കും.

ശ്രീശങ്കരാചാര്യ സംസ്കൃത സർ, വ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം വി നാരായണൻ കൃഷ്ണ ഗീതിദിന മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. കൃഷ്ണനാട്ടം അരങ്ങുകളിയിലെ പ്രോൽസാഹനത്തിനുള്ള സമ്മാനങ്ങളും ചടങ്ങിൽ നൽകും.
ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ്.ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരാകും. സാംസ്കാരിക സമ്മേളനത്തിനു ശേഷം ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം ഉണ്ടാകും.
