
കൃഷ്ണഗാഥയിലെ ഭക്തിയും വിഭക്തിയും; സെമിനാർ നടത്തി

ഗുരുവായൂർ : ദേവസ്വം വൈദിക -സാംസ്‌കാരിക പഠനകേന്ദ്രം, ചുമർചിത്രപഠന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൃഷ്ണ ഗാഥയിലെ ഭക്തിയും വിഭക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിനസെമിനാർ നടത്തി. ചുമർചിത്രപഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന സെമിനാർ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു.

വൈദിക സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി അധ്യക്ഷനായി..ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട്’ മുഖ്യഥിതി ആയിരുന്നു. ചുമർചിത്രപഠന കേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻബാബു, ,വൈദിക സാംസ്‌കാരിക പഠനകേന്ദ്രം അദ്ധ്യാപകൻ അരുൺ, എൻ.എന്നിവർ സംസാരിച്ചു.
മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചിങ്ങമാസത്തിൽ കൃഷ്ണഗാഥ പാരായണം നിർവ്വഹിച്ച ക്ഷേത്രം കലാനിലയം സുപ്രണ്ട് ഡോ. മുരളി പുറനാട്ടുകരയെ ചടങ്ങിൽ ആദരിച്ചു. “കൃഷ്ണ ഗാഥയിലെ ഭക്തി “എന്ന വിഷയം രാധാകൃഷ്ണൻ കാക്കശ്ശേരിയും, “കൃഷ്ണ ഗാഥയിലെ സാഹിതീയ പരിപ്രേക്ഷ്യം” എന്ന വിഷയം ഡോ. കെ. വി. ദിലീപ്കുമാറും “കൃഷ്ണ ഗാഥയിലെ ഭാഷ “എന്ന വിഷയം മലയാളം സർവകലാശാല മുൻ വി. സി. അനിൽ വള്ളത്തോളും അവതരിപ്പിച്ചു.

ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം അസി :പ്രൊഫ. ഡോ. മായ. എസ്. നായർ, ഡോ. പി. മുരളി എന്നിവർ സെമിനാറിൽ മോഡറേറ്റർ ആയി.