ഗുരുവായൂരിലെ കോയ്മമാർക്ക് അടിസ്ഥാന ശമ്പളം നിശ്ചയിക്കണം : ക്ഷേത്ര രക്ഷാ സമിതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കോയ്മമാർക്ക് ദേവസ്വം അടിസ്ഥാന ശമ്പളം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു ക്ഷേത്രരക്ഷാ സമിതി ദേവസ്വത്തിന് നിവേദനം നൽകി , ഗുരുവായൂർ ക്ഷേത്രത്തിലെ കോയ്മമാർ ഭക്തരിൽ നിന്നും ദക്ഷിണ വാങ്ങരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി ബിജു മാരാത്ത് ദേവസ്വത്തിന് നിവേദനം നൽകിയത് .
നിലവിൽ 50 രൂപയാണ് ഒരു ദിവസത്തെ വേതനമായി ദേവസ്വം കോയ്മ മാർക്ക് നൽകുന്നത് . ജീവിക്കാനായുള്ള ബാക്കി തുക ഭക്തർ നൽകുന്ന ദക്ഷിണയിൽ നിന്നും കണ്ടെത്തണമെന്ന നിലപാടിൽ ആയിരുന്നു ഇത് വരെ ദേവസ്വം അധികൃതർ . മിനിമം 15000 രൂപയെങ്കിലും കോയ്മമാർക്ക് നിശ്ചയിച്ചു നൽകണമെന്നാണ് ദേവസ്വം രക്ഷാ സമിതി അവശ്യ പ്പെടുന്നത് . ഇത് വരെ വലിയൊരു തുക കോയ്മമാർക്ക് ദക്ഷിണയായി ലഭിച്ചിരുന്നു ഹൈക്കോടതി വിധി വന്നതോടെ ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു ജോലിക്ക് കോയ്മമാർ ആണ് വെട്ടിലായത്