Header 1 vadesheri (working)

കൊയിലാണ്ടിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

Above Post Pazhidam (working)

“കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം.”

First Paragraph Rugmini Regency (working)

“നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. ബീം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാള്‍ക്ക് പരിക്കേറ്റു. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. പിഎംആര്‍ ഗ്രൂപ്പാണ് പാലം നിര്‍മിക്കുന്നത്. പിഡബ്ല്യു‍ഡി കേരള റോഡ് ഫണ്ട്  ബോര്‍ഡിന്‍റെ മേൽനോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. 

തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. കേരള റോഡ് ഫണ്ട് ബോര്‍ഡ് പിഎംയു പ്രൊജക്റ്റ്‌ ഡയറക്ടറോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും  പ്രൊജക്ട് ഡയറക്ടറുടെ അന്വേഷണ  റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടികൾ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.”

Second Paragraph  Amabdi Hadicrafts (working)

അതെ സമയം അടുത്ത കാലത്തായി കേരളത്തിൽ നിരവധി പാലങ്ങളാണ് തകർന്ന് വീഴുന്നത്. അത് കൊണ്ട് മുൻപ് പാലാരിവട്ടം പാലത്തിന്റെ ഒരു പില്ലറിന് നിസാര തകരാറിനെ തുടർന്ന് ഉണ്ടായ കോലാഹലം ഇപ്പോൾ കാണുന്നില്ല.