Header 1 = sarovaram
Above Pot

കോവിലൻ ജന്മശതാബ്ദി’ ആഘോഷം ജൂലായ് 9 ന് ​ഗുരുവായൂരിൽ

ഗുരുവായൂർ. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കോവിലൻ അന്തർദ്ദേശീയ പഠന ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കോവിലൻ ജന്മശതാബ്ദി’ ആഘോഷം ജൂലായ് 9 ന് ​ഗുരുവായൂരിൽ നടക്കും. ഗുരുവായൂർ ന​ഗരസഭാ ലൈബ്രറി ഹാളിൽ രാവിലെ ഒമ്പതരക്ക് പ്രമുഖ മറാത്തി നോവലിസ്റ്റ് ലക്ഷ്മൺ ഗെയ്ക്വാഡ് ഉദ്ഘാടനം ചെയ്യും.

Astrologer

കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം വി നാരായണൻ ശതാബ്ദി പ്രഭാഷണം നടത്തും.കെ പി രാമനുണ്ണി അധ്യക്ഷനാകും. തുടർന്ന് പകൽ 11.30ന് നടക്കുന്ന സെമിനാറിൽ കോവിലനും വൈലോപ്പിള്ളിയും ഒരു യുഗത്തിന്റെ രണ്ടു ജ്വാലകൾ എന്ന വിഷയം കവിയും എഴുത്തുകാരനുമായ പി എൻ ​ഗോപീകൃഷ്ണനുംകോവിലന്റെ കഥനഭാഷ എന്ന വിഷയം കെ വി സഞ്ജയും അവതരിപ്പിക്കും.ഡോ.അനിൽ വള്ളത്തൂർ അധ്യക്ഷനാകും.

ഉച്ചക്ക് ശേഷം രണ്ടരക്ക് നടക്കുന്ന സെമിനാറിൽ കോവിലന്റെ കഥകൾ ആഖ്യാനവും വ്യാഖ്യാനവും എന്ന വിഷയം ഡോ.കെ എസ് രവികുമാറും തട്ടകത്തിന്റെ രാഷ്ട്രീയം എന്ന വിഷയം വിജു നായരങ്ങാടിയും കോവിലൻ -ഹിംസയുടെ വേരുകൾ എന്ന വിഷയം ഡോ.കെ എം അനിലും അവതരിപ്പിക്കും.ഡോ.സാബു കോട്ടക്കൽ അധ്യക്ഷനാകും. ‘കോവിലൻ – 100 വർഷങ്ങൾ’ എന്ന പ്രദർശനം കോവിലന്റെ മകൾ അമിതയുടെ സാന്നിദ്ധ്യത്തിൽ എൻ കെ അക്ബർ’ എംഎൽഎ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 5 ന് ചേരുന്ന സമാപന സമ്മേളനം രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ന​ഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്ണൻ, നന്ദിനി മേനോൻ (വിശാഖപട്ടണം ), റഫീക്ക് അഹമ്മദ്, പി ടി കുഞ്ഞുമുഹമ്മദ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ,പ്രവാസി ക്ഷേമബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ,ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ പി വിനോദ് എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ .നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കെ.എ. മോഹന്‍ദാസ്, വേണു ഇടക്കഴിയൂര്‍, പി.കെ. അന്‍വര്‍ എന്നിവർ പങ്കെടുത്തു

Vadasheri Footer