കൗസ്തുഭം ദേവസ്വത്തിന് തിരികെ കിട്ടി , ഭക്തർക്ക് നൽകണമെങ്കിൽ അറ്റകുറ്റ പണികൾ നടത്തണം
ഗുരുവായൂർ : ജില്ലാ ഭരണ കൂടം ഏറ്റെടുത്തിരുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് വിട്ടു നൽകി . ബുധനാഴ്ച രാവിലെ കെട്ടിടത്തിന്റെ താക്കോൽ നഗര സഭ ആരോഗ്യ വിഭാഗം ദേവസ്വം ഉദ്യോഗസ്ഥരെ തിരിച്ചു ഏൽപ്പിച്ചു .
കോവിഡ് മഹാമാരിയുടെ ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിന് വേണ്ടി ജില്ലാ ഭരണ കൂടം ഏറ്റെടുത്ത കെട്ടിടം തിരികെ നൽകാത്ത സംഭവം മലയാളം ഡെയിലി ഓൺ ലൈൻ ആയിരുന്നു ആദ്യമായി പുറത്തു കൊണ്ടുവന്നത്. കെട്ടിടം തിരികെ വേണമെന്ന് ദേവസ്വവും ആവശ്യപ്പെട്ടിരുന്നില്ലത്രേ മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ദേവസ്വം അധികൃതരും സജീവമായി
നഗര സഭയിലെ ആരോഗ്യ വിഭാഗത്തിയിരുന്നു ഇതിന്റെ മേൽ നോട്ട ചുമതല . കുറച്ചു കാലമായി താമസിക്കാനായി ആരും എത്തിയിരുന്നില്ല .താമസക്കാർ ആരും വരാതായതോടെ നഗര സഭയുടെ ശ്രദ്ധയും ഇല്ലാതായി .നായ്ക്കൾ കയറി റിസപ്‌ഷനിലെ സോഫകൾ എല്ലാം മാന്തി പൊളിച്ചു നശിപ്പിച്ചു .ഭക്തർക്ക് താമസത്തിനായി നല്കണമെങ്കിൽ തന്നെ അറ്റ കുറ്റ പണികൾ ക്കായി വലിയൊരു തുക ദേവസ്വം ചിലവഴിക്കേണ്ടി വരും എന്നാണ് ദേവസ്വം ജീവനക്കാർ തന്നെപറയുന്നത്