Post Header (woking) vadesheri

കോട്ടപടി തിരുന്നാൾ കമ്മറ്റി ഒഫീസ് ഉത്ഘാടനംചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ്. ലാ സേഴ്സ് ദൈവാലയത്തിൽ തിരുന്നാളിന്റെ ഒരുക്കം തുടങ്ങി. 2020 ജനുവരി 1, 2, 3, ബുധൻ, വ്യാഴം, വെള്ളി തിയ്യതികളിലാണ് തിരുന്നാൾ. തിരുന്നാളിന്റെ ഭാഗമായി തിരുന്നാൾ കമ്മറ്റി ഒഫീസ് ഉത്ഘാടനം നടന്നു.കോട്ടപ്പടി പള്ളി വികാരി ഫാ. റാഫേൽ മുത്തുപീഠിക ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.അസി. വികാരി .ഫാ.ആന്റോ രായപ്പൻ, തിരുന്നാളിന്റെ ജനറൽ കൺവീനറും നടത്തുകൈക്കാരനുമായ തോമാസ് മുട്ടത്ത്, സഹകൈക്കാരൻമാരായ ഫ്രാൻസിസ് പി.സി., ഫ്രാങ്ക്ളിൻ പനക്കൽ, സന്തോഷ് മണ്ടുംപാൽ, ഫൈനാൻസ് കൺവീനർ സണ്ണി കൊട്ടേക്കലി, പി ആര്‍ ഒ. സൈസൺ മാറോക്കി എന്നിവർ പ്രസംഗിച്ചു.

Ambiswami restaurant