Post Header (woking) vadesheri

കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ ഓണാഘോഷം.

Above Post Pazhidam (working)

ഗുരുവായൂർ :കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ കുടുംബകൂട്ടായ്മകളുടെ നേതൃത്തിൽ നടന്ന ഓണാഘോഷം സംഘടിപ്പിച്ചു രാവിലെ 7 മണിയുടെ ദിവ്യബലിക്ക് ശേഷം 29 കൂട്ടായ്മകൾ അണിനിരന്ന ഘോഷയാത്ര അങ്ങാടി ചുറ്റി ദേവാലയത്തിൽ എത്തി.തുടർന്ന് വിവിധ മത്സരങ്ങളുടെ ഉത്ഘാടന കർമ്മം .ഫാ.ജെയ്സൺ അന്തിക്കാട്ട് നിർവഹിച്ചു.

Ambiswami restaurant

തുടർന്ന് തിരുവാതിരകളി, പൂക്കളമത്സരം, തീറ്റ മത്സരം, വടംവലി മത്സരം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചടങ്ങുകൾക്ക് വികാരി .ഫാ ജോയ് കൊള്ളന്നൂർ. അസി. വി. ഗോഡ്‌വിൻ കിഴക്കൂടൻ, കേന്ദ്ര സമിതി കൺവീനർ ബിജു മുട്ടത്ത്, വിൻസന്റ് എം.എഫ്, ലാസർ വാകയിൽ, ജോൺസൺ ഒലക്കേങ്കിൽ, ട്രസ്റ്റിമാരായ ജിജോ ജോർജ്, സെബാസ്റ്റ്യൻ എം.ജെ, ബേബി ജോൺ ചുക്കത്ത്, എൻ. എം കൊച്ചപ്പൻ, പി.ആർ.ഒ ജോബ് സി ആൻഡ്രൂസ്, എസ്.എൽ. മീഡിയ അംഗങ്ങൾ എന്നിവർ നേതൃത്തം നൽകി.