
കോട്ടപ്പടി പള്ളിയിലെ മാതാവിന്റെ തിരുനാൾ ഭക്തി സാന്ദ്രം

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് പള്ളിയിലെ മാതാവിൻറെ സ്വർഗ്ഗാരോപണ
തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ലതീഞ് നോവേന എന്നീ തിരുകർമ്മങ്ങൾ നടന്നു തുടർന്ന് ഭക്തിനിർഭരമായ പ്രതിക്ഷണവും നടന്നു.

തിരുകർമ്മങ്ങൾക്ക് അസിസ്റ്റൻറ് വികാരി ഫാദർ തോമസ് ഊക്കൻ കാർമികനായി ബാൻഡ് വാദ്യവും നേർച്ചഭക്ഷണവും ഉണ്ടായിരുന്നു തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാദർ ഷാജി കൊച്ചുപുരയ്ക്കൽ കൈകാരന്മാരായ സെബി താണിക്കൽ ബാബു വീ കെ പോളി കെ പി ഡേവിസ് സി കെ പി ആർ ഓ ബിജു അന്തിക്കാട് എന്നിവർ നേതൃത്വം നൽകി