കോട്ടപ്പടി പള്ളി തിരുനാൾ ജനുവരി ഒന്നു മുതൽ.
ഗുരുവായൂർ : കോട്ടപ്പടി സെൻ്റ് ലാസേഴ്‌സ് പള്ളിയിലെ തിരുനാളാഘോഷം ജനുവരി 1, 2, 3,4 തിയ്യതികളിൽ നടക്കും. ക്രിസ്മസ്സ് ദിനത്തിൽ വികാരി ഫാ.ഷാജി കൊച്ചുപുരക്കൽ കൊടിയേറ്റം നിർവ്വഹിച്ചു. 30 ന് തിങ്കളാഴ്‌ച 10.30 ന് സമർപ്പിത സംഗമം നടക്കും. ഉച്ചക്ക് രണ്ടിന് ഡീക്കന്മാരായ ഷെബിൻ പനക്കൽ, വിബിൻ്റോ ചിറയത്ത്, ജെയ്സൻ ചൊവ്വല്ലൂർ എന്നിവരുടെ തിരുപ്പട്ട ശുശ്രൂഷ നടക്കും. മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കാർമികനാവും.
ജനുവരി 1 ന് മോൺ. ജോസ് കോനിക്കരയുടെ കാർമ്മികത്വത്തിൽ നവനാൾ തിരുക്കർമ്മങ്ങൾ. വൈകിട്ട് ഏഴിന് വൈദ്യുതദീപാലങ്കാരങ്ങളുടെയും ദീപാലംകൃത നിലപന്തലിൻ്റെയും സ്വിച്ച് ഓൺ കർമ്മം ശിവജി ഗുരുവായൂർ നിർവ്വഹിക്കും.
തുടർന്ന് കലാസന്ധ്യ. ഉണ്ടായിരിക്കും. രണ്ടിന് രാവിലെ എട്ട് മുതൽ പകൽ തിരുന്നാൾ. വൈകീട്ട് ആറിന് ആഘോഷമായ കുർബ്ബാന, വേസ്പര, കൂടുതുറക്കൽ, തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവെക്കൽ. ആഘോഷമായ അമ്പ്-വള, കിരീടം എഴുന്നെള്ളിപ്പുകൾ കൂട്ടായ്‌മകളിൽ നിന്നും ഭക്തിപൂർവ്വം പള്ളിയിലെത്തും.
മൂന്നിന് രാവിലെ 5.45 നും എട്ടിനും വിശുദ്ധകുർബ്ബാന, 10.30 ന് ആഘോഷമായ തിരുന്നാൾ ദിവ്യബലി. ഫാ. ജോസ് എടക്കളത്തൂർ മുഖ്യകാർമ്മികനാകും. ഫാ.ഡിക്‌സൻ കൊളമ്പ്രത്ത് സന്ദേശം നൽകും. വൈകിട്ട് നാലിന് ദിവ്യബലിക്കു ശേഷം പ്രദക്ഷിണം. ഫാൻസി വർണ്ണമഴയുമുണ്ട്.
ശനിയാഴ്ച്‌ച 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമ്മങ്ങൾ. വികാരി ഫാ. ഷാജി കൊച്ചുപുരക്കൽ, ജനറൽ കൺവീനർ വി.കെ. ബാബു, ഡേവിസ് ചീരൻ, കെ.പി. പോളി, സെബി താണിക്കൽ, ബിജു മുട്ടത്ത്, ജോബ് സി ആൻഡ്രൂസ്, ജോബി വാഴപ്പുള്ളി, ജിജോ ജോർജ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.