പുന്നത്തൂർ കോട്ട ക്ഷേത്ര നവീകരണം , പരിഹാര ക്രിയകൾ പൂർത്തിയായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടം പുന്നത്തൂർക്കോട്ട ശിവ- വിഷ്ണു ക്ഷേത്രത്തിൽ 2023 ആഗസ്ത് 14 ന് നടത്തിയ അഷ്ടമംഗല പ്രശ്നത്തിന്റെ പരിഹാരക്രിയകളുടെ ഭാഗമായി ക്ഷേത്രത്തിൽ വെച്ച് തൃശൂർ തെക്കേ മഠം മൂപ്പിൽ സ്വാമിയാർക്കു വെച്ച് നമസ്കാരവും ഭിക്ഷയും നടത്തി. മറ്റു പരിഹാര ക്രിയകൾ .ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ നടത്തി .
ക്ഷേത്രം പുതുക്കി പണിയുന്നതിനാൽ ബുധനാഴ്ച മുഖ്യ പ്രതിഷ്ഠകൾ ബാലാലയത്തിലേക്ക് മാറ്റൽ, നാഗ പ്രതിഷ്ഠകൾ മാറ്റി സ്ഥാപിക്കൽ എന്നീ ചടങ്ങുകളും നടന്നു .ചടങ്ങുകൾക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, പുന്നത്തൂർ കോട്ട ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് , അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു .
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ എസ് മായാദേവി, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം കെ അശോക് കുമാർ മറ്റു ദേവസ്വം ഉദ്യോഗസ്ഥർ ,പ്രദേശ വാസികൾ എന്നിവർ സന്നിഹിതരായി . പുന്നത്തൂർ കോട്ട ശിവ വിഷ്ണു ക്ഷേത്രം വഴിപാടായി നവീകരിക്കുന്നത് ചെന്നൈ സ്വദേശിയായ പ്രദീപ് ചോലയിലും കുടുംബവുമാണ് .നിർമാണ ചുമതല ലാൻഡ് മാർക്ക് ബിൽ ഡേഴ്സ് എന്ന സ്ഥാപനത്തിനാണ്. അതെ സമയം കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയ അഷ്ട മംഗല്യ പ്രശ്നത്തിൽ പറഞ്ഞ പല കാര്യങ്ങളും ഇത് വരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല