Post Header (woking) vadesheri

കൊമ്പന്മാർക്ക് നൽകുന്നത് മികച്ച പരിചണമെന്ന് ചെയർമാൻ , എന്നിട്ടും ചെരിഞ്ഞത് 23 ആനകൾ

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ വിയോഗം ചികിത്സ പിഴവ് മൂലമെന്ന പ്രചരണം ശരിയല്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ആനകളുടെ മരണം നിസാരവൽകരിച്ചും സ്വാഭാവികമാണെന്ന് വരുത്തിതീർത്തും , ഗുരുവായൂർ ദേവസ്വം ചെയർമാൻ മുഖം രക്ഷിയ്ക്കാൻ വാർത്താസമ്മേളനവുമായി രംഗത്തെത്തിയത് . കഴിഞ്ഞ 13-വർഷത്തിനിടെ ഗുരുവായൂർ ദേവസ്വത്തിലെ 23 കൊമ്പന്മാരാണ് ചെരിഞ്ഞത്.ഇതെല്ലാം ചികിത്സ പിഴവ് മൂലമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കരുത് എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു .

Ambiswami restaurant

.വളരെ കാര്യക്ഷമമായി തന്നെയാണ് ചികിത്സ നൽകുന്നത്.എന്നാൽ ദേവസ്വത്തിലെ ഒട്ടുമിക്ക ആനകളും ചെരിഞ്ഞവയിൽ മിക്കതും 65 വയസ്സ് കഴിഞ്ഞവയായിരുന്നു.ഇവയ്ക്ക് നല്ല ചികിത്സയും സൗകര്യങ്ങളും നൽകിയരുന്നു. കഴിഞ്ഞ ദിവസം കൊമ്പൻ മാധവൻ കുട്ടി ചെരിഞ്ഞത് അമിതമായ ചൂടും , ടി ബി രോഗത്താലും ആകും എന്നാണ് കരുതുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു പോസ്റ്റ് മാർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല , നേരെത്തെ ചരിഞ്ഞ രണ്ടു ആനകളുടെയും പോസ്റ്റ് മാർട്ടം റിപ്പോർട്ട് പോലും നൽകാൻ ഇതുവരെ വനം വകുപ്പ് തയ്യാറായിട്ടില്ല

Second Paragraph  Rugmini (working)

ആനകൾക്ക് മരുന്നുകൾ നൽകുന്നത് വിദ​ഗ്ദചികിത്സസമിതിയുടെ അം​ഗീകാരത്തോ ടെയാണ് .എന്നാൽ ആനകൾക്ക് ശരീരമിളകി നടക്കാനും വ്യായാമം ചെയ്യാ നും സൗകര്യങ്ങൾ വർദ്ദിപ്പിക്കേണ്ടതുണ്ട്.അതിനാവശ്യമായ നടപടിയെടുക്കും.പത്ത് കിലോമീറ്ററിനുള്ളിൽ ആനകളെ എഴുന്നള്ളിപ്പുകൾക്ക് അയക്കുമ്പോൾ നടത്തി കൊണ്ട് മാത്രമമെ അയക്കുകയുള്ള.നിലവിൽ വളരെ അടുത്തുള്ള സ്ഥലത്തേക്കുപോലും ലോറിയിലാണ് കൊണ്ടുപോകുന്നത് ഇത് മാറ്റും. ആനകൾക്ക് നൽകുന്ന ശുദ്ധജലത്തിന് അപര്യാപ്തതയുണ്ടെങ്കിൽ അത് പരിഹരിയ്ക്കും. ആനകളെ ദിവസവും 10-കിലോമീറ്റർ നടത്തം നിർബ്ബന്ധമാക്കും. അതിനായി കോട്ടയിൽ സൗകര്യ പ്രദമായ രീതിയിൽ സ്ഥല സംവിധാനത്തിൽ പരിഷ്‌ക്കാരം വരുത്തും. ഒന്നാം പാപ്പാനെ പിടി കൂടാൻ തക്കം പാർത്തു നടക്കുന്ന കൊമ്പൻ ദാമോദർ ദാസിനെ എഴുന്നള്ളിപ്പുകളിൽ നിന്നും താത്കാലിക മായി വിലക്കും

Third paragraph

അടുത്ത മാസം ദാമോദർദാസിനെ നീരിൽ തളയ്ക്കുന്നതോടെ, ദാമോദർദാസിന്റെ പാപ്പാൻ രാധാകൃഷ്ണനെ സ്ഥനത്തുനിന്നും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വത്തിലെ പ്രധാന കൊമ്പൻ നന്ദനെ, 150-കിലോമീറ്ററിനകത്തുള്ള എഴുന്നെള്ളിപ്പുകളിൽ മാത്രമെ ഇനി പങ്കെടുക്കാൻ അനുവദിയ്ക്കുകയുള്ളുവെന്നും ചെയർമാൻ അറിയിച്ചു. ആനകളുടെ കൊമ്പ് ചെത്തുന്ന കാര്യത്തിൽ വനം വകുപ്പ് മന്ത്രി രണ്ട് തവണ നിർദേശം നൽകിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ അതിന് അനുമതി നൽകുന്നില്ലെന്നും ചെയർ മാൻ കുറ്റപ്പെടുത്തി

ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ, സി ജി രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ, ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റർ കെ എസ് മായാദേവി, ജീവധനം മാനേജർ കെ ലെജുമോൾ, ആന വിദഗ്ദ സമിതി അംഗങ്ങളായ കെ ദേവൻ നമ്പൂതിരി, ഡോ: കെ വിവേക്, ഡോ: സി ആർ പ്രശാന്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അതെ സമയം 64 കൊമ്പന്മാരാണ് ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിൽ ഉണ്ടായിരുന്നത് ഏറ്റവും ആധുനികവും ആധികാരികവുമായ പരിപാലനം നടത്തിയത് മൂലം കഴിഞ്ഞ 13 വർഷം കൊണ്ട് ആ നകളുടെ എണ്ണം 41 ആയി ചുരുങ്ങി . ആയുസിന്റെ ബലകുറവു കൊണ്ടാണ് ആനകൾ ചെരിയുന്നതെന്ന് വിശ്വസിക്കാനാണ് ഭരണാധികാരികൾക്ക് ഇഷ്ടം രാഷ്ട്രീയ താല്പര്യങ്ങളാണ് പല ആനകളുടെയും അന്തകരായി മാറുന്നതെന്ന ആക്ഷേപം ശക്തമാണ് .

കൂടുതൽ നേരം എഴുന്നള്ളിപ്പിൽ പങ്കെടുത്താൽ അസ്വസ്ഥനാകുന്ന ദാമോദർ ദാസിനെ ആറാട്ട് എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ചത് തന്നെ രാഷ്ട്രീയ താല്പര്യം കൊണ്ടായിരുന്നവത്രെ . ആറാട്ട് എഴുന്നള്ളിപ്പ് അവസാനിക്കാൻ ഏതാനും സമയം മാത്രമുള്ളപ്പോഴാണ് ആന പാപ്പാനെ ആക്രമിക്കാൻ ശ്രമിച്ചത് . തല നാരിഴക്കാണ്‌ പാപ്പാൻ രക്ഷപ്പെട്ടത് . നേരത്തെ മൂന്നു തവണയും ആന പാപ്പാനെതിരെ തിരിഞ്ഞിരുന്നു .
എഴുന്നള്ളിപ്പ് കഴിഞ്ഞു ആനക്കോട്ടയിൽ എത്തിയ ശേഷം കടുത്ത പീഡനമാണ് ദാമോദർ ദാസ് നേരിട്ടതെന്ന് ആനപ്രേമികൾ ആരോപിച്ചു . ഇത് സംബന്ധിച്ചു ഇന്ന് ചേർന്ന യോഗത്തിൽ ആനക്കോട്ടയിലെ ഉദ്യോഗസ്ഥരോട് ചെയർമാനും അഡ്മിനിസ്ട്രറ്ററും പൊട്ടി തെറിച്ചു വെന്ന വിവരവും പുറത്തു വരുന്നുണ്ട് .