കൊമ്പൻ തോട്ടാൻ കേശവൻ ചരിഞ്ഞു
തൃശൂർ : കൊമ്പൻ തോട്ടാൻ കേശവൻ (44) ചരിഞ്ഞു. ആമ്പല്ലൂർ വരാക്കര കാളക്കല്ലിലെ കെട്ടുതറിയിൽ ചികിത്സയിലായിരുന്നു. വരാക്കര തോട്ടാൻ ബേബിയുടെതാണ് ആന. നാല് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. 2013ലാണ് തോട്ടാൻ ബേബി ആനയെ സ്വന്തമാക്കുന്നത്. കൂട്ടാനയായും തിടമ്പാനയായും ഉൽസവ പറമ്പുകളിലെ താരമാണ് കേശവൻ.
ആദ്യകാലങ്ങളിൽ ചട്ടക്കാരെ അടുപ്പിക്കില്ലെന്നും ശൗര്യക്കാരനുമായിരുന്ന കേശവൻ ഇപ്പോൾ ശാന്തശീലനാണ്. ആരെയും അടുപ്പിക്കാതിരുന്നവൻ ഇന്ന് ആർക്കും അടുത്തെത്താം. ഒമ്പതര അടിയോളം ഉയരമുള്ള ആനക്ക് കൂട്ടുകൊമ്പാണെങ്കിലും നാടൻ ആനയുടെ ലക്ഷണ തികവിന്റെ ചന്തം കൂടിയാണ്