
കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞു,ഉന്നത തല അന്വേഷണം വേണം: ആനപ്രേമി സംഘം

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടേയാണ് 33 കാരനായ ഗോകുല്‍ ചരിഞ്ഞത്. കോട്ടയിലെ കൊമ്പന്‍ പീതാംബരന്റെ കുത്തേറ്റ് വയറിന് ഇരുഭാഗത്തുമായി സാരമായി പരിക്കേറ്റ ഗോകുലിന്, വിദഗ്ദ ചികിത്സ നല്‍കി വരികയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 13 ന് കൊയിലാണ്ടി കുറുവിലങ്ങാട് മനക്കുളങ്ങര ക്ഷേത്രത്തിലെ രണ്ടുദിവസത്തെ ഉത്സവത്തിന് പോയതായിരുന്നു, ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്മാരായ പീതാംബരനും, ഗോകുലും. പൂരപറമ്പില്‍ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടില്‍ പരിഭ്രാന്തനായ പീതാംബരന്‍, തൊട്ടടുത്ത് നിന്നിരുന്ന ഗോകുലിനെ രണ്ടിലേറെ തവണ ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച ഗോകുല്‍, ഇക്കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് രാത്രി എഴുന്നെള്ളിപ്പില്‍ ഗോകുല്‍ പങ്കെടുത്തിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന ഗോകുല്‍, കഴിഞ്ഞ രണ്ടുദിസമായി തീരെ അവശ നിലയിലായിരുന്നു.

2010 ല്‍ ക്ഷേത്രപരിസരത്തെ ശീവേലി പറമ്പില്‍ വെച്ച് തെങ്ങ് വീണ് വലത് കൊമ്പിന് സാരമായ പരിക്കേറ്റ ഗോകുലിന്, മോണ പഴുപ്പ്മൂലം കൊമ്പ് മാറ്റപ്പെടുകയായിരുന്നു. പിന്നീട് ആനപ്രേമി സംഘം നല്‍കിയ ഫൈബര്‍ കൊമ്പ് വെച്ചായിരുന്നു പല എഴുന്നെള്ളിപ്പുകളിലും ഗോകുല്‍ പങ്കെടുത്തിരുന്നത്. ഗോകുലിന്റെ മൃതശരീരം എറണാകുളത്തെ കോടനാട് വനത്തില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌ക്കരിയ്ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ് എന്നിവര്‍ ഗോകുലിന്റെ മൃതശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. 1994 ല്‍ കൊച്ചി ചുള്ളിയ്ക്കല്‍ അറയ്ക്കല്‍ വീട്ടില്‍ രഘുനാഥനാണ് രണ്ട് വയസ്സുള്ള ഗോകുലിനെ ശ്രീഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്. ഗോകുലിന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 35 ആയി കുറഞ്ഞു.
അതെ സമയം ഗോകുൽ ആന ചരിഞ്ഞ സംഭവത്തിൽ ഗുരുതരമായ വീഴ്ച ദേവസ്വത്തിനു സംഭവിച്ചിട്ടുണ്ടെന്നും ഉന്നത തല അന്വേഷണം നടത്തി
കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ആനപ്രേമി സംഘം പ്രസിഡന്റ് കെ പി ഉദയൻ അവശ്യ പെട്ടു ദേവസ്വം അന്വോഷിച്ചാൽ യാഥാർത്ഥ്യം പുറത്തു വരില്ല എന്നതിനാൽ ഫോറസ്റ്റ് വിജിലൻസ്അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

കൂടാതെ ഒന്നാം ചട്ടക്കാരൻ ലീവായ ദിവസം ആരൊക്കെയാണ് രാത്രി
കോട്ടയിൽ വന്ന് ഗോകുൽ ആനയെ മർദ്ദിച്ചത് എന്നും, അതിന്റെ പേരിൽ ദേവസ്വം ആർക്കെതിരെ നടപടി എടുത്തു എന്നും ദേവസ്വം പുറത്തു വിടണം എന്നും അന പ്രേമികൾ ആവശ്യപ്പെട്ടു
ഫെബ്രുവരി 13 തിയതി കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ കുത്തേറ്റ ആന.
ഏപ്രിൽ 27 എല്ലാ അസുഖങ്ങളും മാറി എന്നും കോട്ടയിലെ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ലഭിച്ചു ഭഗവാന്റെ ശീവേലി എടുത്ത, മെയ് മാസം നടന്ന തൃശൂർ പൂരത്തിൽ സകല ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം അയ്യന്തോൾ ഭഗവതിയുടെ തിടമ്പ് ഏറ്റുകയും ചെയ്തിരുന്നു .ഇതിന് പുറമെ
മെയ് മാസത്തിൽ ഗുരുവായൂർ നിന്നും കൊല്ലം ജില്ലയിലെ പനയ്ക്കറ്റോടിൽ ഭഗവതി ക്ഷേത്രത്തിൽ പോയി ഉത്സവത്തിൽ എഴുന്നള്ളിക്കുകയും ചെയ്തിരുന്നു .അത് കൊണ്ട് തന്നെ ഗോകുൽ ചരിഞ്ഞത് മർദന മേറ്റാണ് എന്നാണ് ആനപ്രേമികൾ ഉറപ്പിക്കുന്നത്