Post Header (woking) vadesheri

ഗുരുവായൂർ മേൽപ്പാല നിർമാണം , കൊളാടിപ്പടി ജംഗ്‌ഷൻ ഞായറാഴ്ച രാത്രി അടച്ചിടും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അവസാനഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ഞായറഴ്ച (09.04.2023 തിയ്യതി) രാത്രി O9 മണി മുതൽ കൊളാടിപ്പടിയിൽ നിന്നും നെന്മിനി റെയിൽവേ ഗേറ്റ് ഭാഗത്തേക്ക് പോകുന്ന റോഡും കൊളാടിപ്പടിയിൽ നിന്നും തിരുവെങ്കിടം ഭാഗത്തേയ്ക്ക് പോകുന്ന റോഡും പൂർണ്ണമായും അടച്ചിടുന്നതാണ്.

Ambiswami restaurant

ഗുരുവായൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ബാബു ലോഡ്ജ്, നെന്മിനി ഗേറ്റ് , എരുകുളം ബസാർ , പള്ളി റോഡ് വഴി പോകേണ്ടതാണ്. തൃശൂർ ഭാഗത്ത് നിന്നും ഗുരുവായൂരിലേയ്ക്ക് വരുന്ന ചെറിയ വാഹനങ്ങൾ മാവിൻചുവട് നിന്നും തിരിഞ്ഞ് ശവക്കോട്ട , മമ്മിയൂർ വഴി വരേണ്ടതാണ്. ഗുരുവായൂരിൽ നിന്നും തൃശൂരിലേക്ക് പോകുന്ന ബസ്സുകളും തൃശൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ബസ്സുകളും കൊളാടിപ്പടിയിൽ ഇപ്പോൾ നിർത്തിയിട്ടു കൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നും അൽപ്പം കിഴക്കോട്ട് മാറ്റി പാർക്ക് ചെയ്യേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു

Second Paragraph  Rugmini (working)