കൊടുങ്ങല്ലൂരിലെ കൂട്ട ആത്മഹത്യ , ആഷിഫിന്റെ സഹോദരങ്ങൾക്കെതിരെ പരാതിയുമായി ഭാര്യയുടെ കുടുംബം

കൊടുങ്ങല്ലൂർ ചന്തപ്പുര ഉഴുവത്ത് കടവിലെ കൂട്ട ആത്മഹത്യയിൽ ആഷിഫിന്റെ സഹോദരങ്ങൾക്കെതിരെ പരാതിയുമായി ഭാര്യയുടെ കുടുംബം. സഹോദരങ്ങളിൽ നിന്നുള്ള സമ്മർദമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അബീറയുടെ സഹോദരൻ ആരോപിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ആഷിഫിനുമേൽ അടിച്ചേൽപ്പിച്ചുവെന്ന് ഭാര്യയുടെ കുടുംബം ആരോപിക്കുന്നു.

ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂർ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ് വെയർ എഞ്ചിനീയറാ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന ആഷി ഫിന്‍റെ കുറിപ്പ്‌ കണ്ടെത്തി.

വലിയ തുക കടമുള്ളതായും കുറിപ്പിൽ പറയുന്നു. 40 വയസുള്ള ആഷി ഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയിൽ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഏറെ നാളായി വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് വീട് പണിതത്. അടുത്തിടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നതായും സൂചനയുണ്ട്. ഇതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്