Post Header (woking) vadesheri

അലഹാബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി മൂന്നു മാസത്തിനകം പൊളിച്ചു മാറ്റണം: സുപ്രീം കോടതി

Above Post Pazhidam (working)

ന്യൂഡല്ഹി: അലഹാബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി മൂന്നു മാസത്തിനകം പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. പള്ളി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്കി്യ ഹര്ജി ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി.

Ambiswami restaurant

2017ലാണ് പള്ളി പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്ജിള പരിഗണിച്ചായിരുന്നു നടപടി. ഇതു ചോദ്യം ചെയ്ത് വഖവ് മസ്ജിദ് ഹൈക്കോര്ട്ട് , യുപി സുന്നി സെന്ട്ര്ല്‍ വഖഫ് ബോര്ഡ് എന്നിവയാണ് സുപ്രീം കോടതിയെ സമീപിച്ചത് . പാട്ട ഭൂമിയിലെ നിര്മിതിക്ക് പാട്ടക്കാലാവധിക്കു ശേഷം അവകാശം ഉന്നയിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്ജിശ തള്ളിയത്. അതേസമയം പള്ളി മാറ്റിസ്ഥാപിക്കുന്നതിനു സ്ഥലത്തിനു വേണ്ടി മസ്ജിദ് കമ്മിറ്റിക്കു സര്ക്കാ രിനെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.

1950കള്‍ മുതല്‍ നിലനിൽക്കുന്ന പള്ളിയാണിതെന്ന് ഹര്ജികക്കാര്ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. 2017ല്‍ സര്ക്കാലര്‍ മാറിയതോടെയാണ് എല്ലാം മാറിയത്. പുതിയ സര്ക്കാ ര്‍ വന്ന് പത്തു ദിവസത്തിനകം പൊതുതാത്പര്യ ഹര്ജിക സമര്പ്പിക്കപ്പെടുന്നു. ആ ഹര്ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പകരം സ്ഥലം അനുവദിച്ചാല്‍ പള്ളി മാറ്റി സ്ഥാപിക്കാമെന്നും സിബല്‍ പറഞ്ഞു.

Second Paragraph  Rugmini (working)

താമസ സൗകര്യത്തിനായാണ് കെട്ടിടം ഉപയോഗിക്കുന്നതെന്നും ഇതിനെ പള്ളി എന്നു പറയാനാവില്ലെന്നുമാണ് ഹൈക്കോടതിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചത്.